-->
രജനികാന്തിനെയും കമല്‍ഹാസനെയും ഒരുമിപ്പിച്ച് സംവിധായകന്‍ സുന്ദര്‍ സി സിനി സംവിധാനം ചെയ്യുന്ന എന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. തലൈവര്‍ 173 എന്നാണ് ചിത്രത്തിന് താല്ക്കാലികമായി നലകിയിരിക്കുന്ന പേര്. എന്നാല്‍ നവംബര്‍ 13ന് ചിത്രത്തില്‍ നിന്ന് താന്‍ പിന്മാറുന്നതായി സുന്ദര്‍ സി തന്നെ പത്രക്കുറിപ്പിലൂടെ അറിയിക്കുകയും ചെയ്തു.
സുന്ദര്‍ സി രജനികാന്തിനോട് യാതൊരു നിലവാരവുമില്ലാത്ത കഥയാണ് പറഞ്ഞതെന്നും അതുകൊണ്ടാണ് ചിത്രത്തില്‍ നിന്ന് കമലും രജനിയും പിന്മാറിയതെന്ന തരത്തിലും അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. ഇപ്പോഴിതാ സുന്ദര്‍ സിയ്ക്ക് എതിരെയുളള അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ ഖുശ്ബു.
And you tweet and raise questions on hearsay?? What a disaster you are. https://t.co/qpdI4oAMMi— KhushbuSundar (@khushsundar) November 14, 2025
സുന്ദർ സിയുടെ മോശം കഥ പറച്ചിൽ കാരണം രജനിയും കമലും നിങ്ങളുടെ ഭർത്താവിനെ അവരുടെ സിനിമയിൽ നിന്ന് പുറത്താക്കിയെന്ന് കേട്ടു. അപ്പോൾ ഇന്ത്യൻ സിനിമാ വ്യവസായത്തിന് നിങ്ങളുടെ ഭർത്താവ് സുന്ദർ സിയെ ചവറ്റുകുട്ടയിലേക്ക് എറിയാൻ സമയമായോ? എന്നാണ് ഖുശ്ബുവിനെ പരാമർശിച്ചു കൊണ്ട് മറ്റൊരാൾ പരിഹസിച്ചത്. തൻ്റെ ചെരുപ്പിൻ്റെ സൈസ് 41 ആണ്, അടി വാങ്ങാൻ തയ്യാറാണോ എന്നാണ് ഖുശ്ബു ഇതിനോട് പ്രതികരിച്ചത്.