-->
മുംബൈ: മുതിര്‍ന്ന ബോളിവുഡ് നടി കാമിനി കൗശല്‍ അന്തരിച്ചു. 98 വയസ്സായിരുന്നു. ബോളിവുഡിലെ ഏറ്റവും മികച്ച നടിമാരില്‍ ഒരാളായി പരക്കെ കണക്കാക്കപ്പെടുന്ന അവര്‍ ഏഴ് പതിറ്റാണ്ടിലേറെ നീണ്ടുനില്‍ക്കുന്ന സിനിമ ജീവിതം നയിച്ചു.
1946ല്‍ നീച്ച നഗര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു കാമിനിയുടെ അരങ്ങേറ്റം. ആദ്യ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുളള അവാര്‍ഡ് നേടിയ ഈ ചിത്രം, പാം ഡി ഓര്‍ നേടിയ ഏക ഇന്ത്യന്‍ ചിത്രമായി തുടരുന്നു. യഥാര്‍ത്ഥ പേര് ഉമ കശ്യപ് എന്നായിരുന്നു. നീച്ച നഗറിന്റെ സംവിധായകന്‍ ചേതന്‍ ആനന്ദാണ് കാമിനി കൗശല്‍ എന്ന പേരിട്ടത്.
ദിലീപ് കുമാര്‍, രാജ് കപൂര്‍, ദേവ് ആനന്ദ്, അശോക് കുമാര്‍ തുടങ്ങി നിരവധി ഇതിഹാസ നടന്മാരോടൊപ്പം അവര്‍ പ്രവര്‍ത്തിച്ചു. ദിലീപ് കുമാറുമായുളള അവരുടെ ഓണ്‍- സ്‌ക്രീന്‍ കെമിസ്ട്രി വളരെയധികം പ്രശംസിക്കപ്പെട്ടിരുന്നു.