-->
നടിയും അവതാരകയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ പേളി മാണി മലയാളികള്‍ക്ക് സുപരിചിതയാണ്. പേളിയുടെ ഭര്‍ത്താവ് ശ്രീനിഷ് അരവിന്ദും മക്കളായ നിലയും നിതാരയും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. സമൂഹമാധ്യമങ്ങളില്‍ സജീവമായ പേളി ജീവിതത്തിലെ സന്തോഷനിമിഷങ്ങളെല്ലാം പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോള്‍ ശിശുദിനത്തില്‍ കുടുംബത്തോടൊപ്പമുളള ക്യൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം.ഭര്‍ത്താവ് ശ്രീനിഷ് അരവിന്ദിനും മക്കളായ നിലയ്ക്കും നിതാരയ്ക്കുമൊപ്പമുളള മനോഹര ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.
'' ഈ കൊച്ചു മനുഷ്യര്‍ ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്നപ്പോള്‍ ഞങ്ങളുടെ ലോകം വലുതായി.... അവര്‍ പുഞ്ചിരിക്കുമ്പോഴെല്ലാം ഞങ്ങളുടെ ഹൃദയം വലുതായി... കൂടുതല്‍ വാക്കുകളില്ല, കാരണം ഈ ചിത്രങ്ങള്‍ അവരുടെ മാന്ത്രിക കഥ പറയുന്നു. ശിശുദിനാശംസകള്‍ !'' , എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം പേളി കുറിച്ചത്.