Sunday, March 15, 2026 Last Updated 20 Min 15 Sec ago English Edition
Todays E paper
Ads by Google
Friday 14 Nov 2025 12.43 PM

നടന്‍ ധര്‍മേന്ദ്രയുടെ ഐ.സി.യു ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍

and, family

ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ആശുപത്രിയിലായ ബോളിവുഡ് നടന്‍ ധര്‍മേന്ദ്രയുടെ തിവ്രപരിചരണ വിഭാഗത്തില്‍ ( ഐ.സി.യു) നിന്നുളള വീഡിയോ പ്രചരിപ്പിച്ച ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍. ആശുപത്രിയിലെ ഹൗസ് കീപ്പിങ് സ്റ്റാഫിലെ ഒരാള്‍ ഫോണില്‍ വീഡിയോ റെക്കോര്‍ഡ് ചെയ്തതായാണ് വിവരം. ധര്‍മേന്ദ്ര കിടക്കയില്‍ വിശ്രമിക്കുന്നതും മക്കളായ സണ്ണി ഡിയോള്‍, ബോബി ഡിയോള്‍ ഉള്‍പ്പെടെയുളള മറ്റ് കുടുംബാംഗങ്ങള്‍ സമീപത്ത് നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അതിവേഗം പ്രചരിക്കുകയായിരുന്നു. നിരവധിപ്പേരാണ് താരത്തിന്റെ സ്വകാര്യതയിലേക്കുളള കടന്നു കയറ്റത്തില്‍ പ്രതികരിച്ചത്.

സംഭവം കണ്ടെത്തിയതിനെത്തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ഉടര്‍ തന്നെ ആഭ്യന്തര അനേ്വഷണം ആരംഭിച്ചു. ആശുപത്രി മാനേജ്‌മെന്റ് ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍, സ്വകാര്യത ലംഘിച്ചതിനും ഡാറ്റാ സംരക്ഷണ നിയമങ്ങള്‍ ലംഘിച്ചതിനുമാണ് ജീവനക്കാരനെ അറസ്റ്റ് ചെയ്തു. സമ്മതമില്ലാതെ സ്വകാര്യ ഉളളടക്കം റെക്കോര്‍ഡ് ചെയ്യുന്നതിനും പങ്കുവെക്കുന്നതിനും ഇന്ത്യന്‍ ശിക്ഷ നിയമത്തിലെയും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിലെയും വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

അതേസമയം ഒക്‌ടോബര്‍ 31നാണ് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് താരത്തെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ആശുപത്രി വിട്ടത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW