Sunday, March 15, 2026 Last Updated 48 Min 58 Sec ago English Edition
Todays E paper
Ads by Google
Friday 14 Nov 2025 10.10 AM

ബ്ലാക്ക് പാരസല്‍ ട്രൗസറുകളും മാച്ചിംഗ് കൗൾ നെക്ക് ട്യൂണിക്കും ആര്‍ക്കിടെച്ചറല്‍ ഓവര്‍കോട്ടും ധരിച്ച് എലഗന്റ് ലുക്കില്‍ തബു; പ്രായം റിവേഴ്സ് ഗിയറിലെന്ന് കമന്റുകള്‍

uploads/news/2025/11/810772/1000620921.jpg
Tabu (Image source: Instagram)

ബോളിവുഡിന്റെ മാത്രമല്ല തെന്നിന്ത്യയുടെയും ഹൃദയം കവര്‍ന്ന താരമാണ് തബു. അഭിനയിച്ചതില്‍ കൂടുതലും ഹിന്ദി ചിത്രങ്ങളാണെങ്കില്‍ കൂടി തെന്നിന്ത്യയില്‍ തബു അവതരിപ്പിച്ച കഥാപാത്രങ്ങള്‍ തന്റെ വ്യക്തിമുദ്ര പതിപ്പിക്കുന്നതായിരുന്നു. ഒരു നായിക കഥാപാത്രം എന്നതിലുപരി പ്രാധാന്യമുള്ള വേഷം ചെയ്തു എന്നതു തന്നെയാണ് ചുരുക്കം സിനിമകളിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ തബുവിനെ ഇഷ്ടപ്പെടാനുള്ള കാരണം. തെലുങ്ക് സിനിമയിലൂടെ തുടക്കം കുറിച്ച താരത്തിന്റെ ആദ്യചിത്രം ബോക്സ്ഓഫീസിൽ വലിയ വിജയം നേടി, ഇതുവഴി താരം ബോളിവുഡിൽ എത്തിപ്പെട്ടു. മൂന്നു പതിറ്റാണ്ടിലധികമായി ബിഗ് സ്ക്രീനില്‍ നിറഞ്ഞു നില്‍ക്കുന്ന താരത്തിന് പ്രായത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന സൗന്ദര്യമാണ് ഇപ്പോഴുമുള്ളത്. യുവതലമുറയിലെ നായികമാര്‍ക്കൊപ്പം നില്‍ക്കുമ്പോഴും താരത്തിന് മധുരപതിനേഴിന്റെ ആകര്‍ഷണീയതയുണ്ട്.
ഇപ്പോഴിതാ ബ്ലാക്ക് ഡിസൈനര്‍ ഔട്ട്ഫിറ്റില്‍ റാമ്പ് വോക്കിലൂടെ ആരാധകരുടെ മനസ്സ് കവരുകയാണ് ​‍തബു. അബു ജാനി സന്ദീപ് ഖോസ്ലയുടെ ‘എ തൗസന്റ് ആന്‍ഡ് വണ്‍ നൈറ്റ്സ് അറ്റ് ആര്‍ട്ട് മുംബൈ’യുടെ വ്യാഖ്യാനത്തിന്റെ ഷോസ്റ്റോപ്പറായി തബു ക്ലാസ് ലുക്കിലാണ് റാമ്പില്‍ എത്തിയത്. ബ്ലാക്ക് പാരലൽ ട്രൗസറും സില്‍വര്‍ ഹാന്‍ഡ് എംബ്രോയ്ഡറി കൊണ്ട് അലങ്കരിച്ച ഒരു മാച്ചിംഗ് കൗൾ നെക്ക് ട്യൂണിക്കും ധരിച്ചാണ് തബു റാമ്പില്‍ എത്തിയത്. സില്‍വര്‍ ക്രിസ്റ്റലുകളും ഹാന്‍ഡ് എംബ്രോയ്ഡറി ചെയ്ത ആയിരക്കണക്കിന് സീക്വിനുകളും ഉപയോഗിച്ച് തിളക്കമാർന്ന രൂപകൽപ്പനയോടെ ഡിസൈന്‍ ചെയ്ത ആര്‍ട്ടിട്ടെക്ച്ചറല്‍ ഓവര്‍കോട്ടും ധരിച്ചെത്തിയ താരം ഒരു രാത്രികാല പാര്‍ട്ടിയുടെ അന്തരീക്ഷം പുനഃസൃഷ്ടിച്ചു. ഷോയുടെ കേന്ദ്ര പ്രമേയമായിരുന്നു ഇത്.
ആഡംബരവും ഫാന്റസിയും മാസ്റ്റർ കരകൗശല വൈദഗ്ധ്യവുമായി ലയിപ്പിച്ച, പ്യൂവര്‍ ചമോയിസ് സാറ്റിൻ, ക്രേപ്പ് ഡി ചൈൻ എന്നിവയുടെ സമൃദ്ധമായ ഒരു രൂപകൽപ്പനയാണ് ഈ വസ്ത്രത്തിലുള്ളത്.

Ads by Google
Friday 14 Nov 2025 10.10 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW