-->
വട ചെന്നൈയില്‍ താന്‍ ചെയ്ത ചന്ദ്ര എന്ന വേഷത്തിന് ശേഷം വേറെ അവസരങ്ങള്‍ ലഭിച്ചില്ലെന്ന് നടി ആന്‍ഡ്രിയ ജെര്‍മിയ. ഒരുപാട് പ്രശംസകള്‍ ആ കഥാപാത്രത്തിന് ലഭിച്ചെങ്കിലും അവസരങ്ങള്‍ വന്നില്ലെന്നും തമിഴ് സിനിമയിലെ നായകന്മാര്‍ക്ക് പവര്‍ഫുള്‍ കഥാപാത്രം ചെയ്യുന്ന സ്ത്രീകളെ വേണ്ടെന്നും ഒരു അഭിമുഖത്തില്‍ താരം പറഞ്ഞു.
അതേസമയം, ആന്‍ഡ്രിയയും കവിനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രം മാസ്‌ക് നവംബര്‍ 21ന് തിയേറ്ററുകളിലെത്തും. വികര്‍ണ്ണന്‍ അശോക് സംവിധാനം ചെയ്യുന്ന ഒരു ഡാര്‍ക് കോമഡി സ്വഭാവത്തില്‍ ഒരുങ്ങുന്ന സിനിമ പ്രെസെന്റ് ചെയ്യുന്നത് വെട്രിമാരന്‍ ആണ്. റുഹാനി ശര്‍മ്മ, ചാര്‍ളി, ബാല ശരവണന്‍ തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ജി വി പ്രകാശ് കുമാര്‍ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.
'വട ചെന്നൈയിലെ ചന്ദ്ര എന്ന കഥാപാത്രത്തിന് ശേഷം എനിക്ക് വേറെ അവസരങ്ങൾ ലഭിച്ചില്ല. ആ കഥാപാത്രത്തിന് ഒരുപാട് പ്രശംസകൾ ലഭിച്ചിരുന്നു…ഒരുപാട് നായകന്മാർക്ക് പവർഫുൾ കഥാപാത്രം ചെയ്യുന്ന സ്ത്രീകളെ വേണ്ട. എന്റെ കരിയറിൽ തമിഴ് സിനിമയിൽ ഞാൻ ശ്രദ്ധിച്ച കാര്യമാണ് അത്', ആൻഡ്രിയ പറഞ്ഞു.