Wednesday, March 18, 2026 Last Updated 2 Min 45 Sec ago English Edition
Todays E paper
Ads by Google
Thursday 13 Nov 2025 06.30 PM

പിഎം ശ്രീ പിബി യോഗം ചർച്ച ചെയ്തോയെന്ന് ചോദ്യം ; ക്ഷുഭിതനായി മുഖ്യമന്ത്രി‌

uploads/news/2025/11/810646/5.gif
photo - facebook

തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തെക്കുറിച്ചുള്ള ചോദ്യത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി. പി എം ശ്രീയുമായി ബന്ധപ്പെട്ട ചോദ്യത്തോട്, മാധ്യമപ്രവര്‍ത്തകനായിട്ട് എത്രകാലമായി എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. സിപിഐഎം പൊളിറ്റ് ബ്യൂറോയില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലാണ് മുഖ്യമന്ത്രി. യോഗത്തില്‍ വിഷയം ചര്‍ച്ചയായോ എന്നായിരുന്നു ചോദ്യം. വിവാദത്തിന് ശേഷമുള്ള ആദ്യ പിബി യോഗത്തിന്റെ ഉച്ചഭക്ഷണ ഇടവേളയിലായിരുന്നു സംഭവം.

കഴിഞ്ഞ ദിവസമായിരുന്നു പി എം ശ്രീ കരാര്‍ മരവിപ്പിക്കാനുള്ള തീരുമാനം അറിയിച്ച് കേരളം കേന്ദ്രത്തിന് കത്തയച്ചത്. മന്ത്രിമാരായ കെ രാജനും പി പ്രസാദും മന്ത്രിസഭാ യോഗത്തിന് മുമ്പ് മുഖ്യമന്ത്രിയെ കണ്ട് കത്ത് വൈകുന്നതിലുള്ള അത്യപ്തി അറിയിച്ചിരുന്നു. മന്ത്രിസഭ ഉപസമിതി റിപ്പോര്‍ട്ട് വന്നതിന് ശേഷം തുടര്‍ തീരുമാനം കേന്ദ്രത്തെ അറിയിക്കാമെന്ന് കത്തില്‍ പറയുന്നു.

കത്തയച്ചതിന് പിന്നാലെ ബിനോയ് വിശ്വം നടത്തിയ പ്രതികരണത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കത്തയച്ചത് എല്‍ഡിഎഫ് രാഷ്ട്രീയത്തിന്റെ വിജയമാണെന്ന ബിനോയ് വിശ്വത്തിന്റെ പ്രസ്താവന കണ്ടുവെന്നും കത്ത് ആരുടെയും വിജയത്തിന്റെയും പരാജയത്തിന്റെ പ്രശ്നമല്ലെന്നുമായിരുന്നു വി ശിവന്‍കുട്ടിയുടെ പരാമര്‍ശം. വിഷയത്തില്‍ ആരെങ്കിലും ഇടപെട്ടതുകൊണ്ട് ഒരു കൂട്ടരുടെ പരാജയവും മറ്റൊരു കൂട്ടരുടെ വിജയവുമായി വിശ്വസിക്കുന്നില്ലെന്നും ശിവന്‍കുട്ടി പറഞ്ഞിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW