Saturday, March 14, 2026 Last Updated 4 Min 47 Sec ago English Edition
Todays E paper
Ads by Google
Thursday 13 Nov 2025 06.38 PM

പാലക്കാട് കണ്ണാടി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ

കണ്ണാടി ഹയർസെക്കൻഡറി സ്‌കൂൾ 10-ാം ക്ലാസ് വിദ്യാർത്ഥിയാണ് അഭിനവ്.
suicide, palakkad

പാലക്കാട് പത്താം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ . പാലക്കാട് വിളയന്നൂർ പാലാട്ട് വീട്ടിൽ ഗിരീഷ് -റീത്ത ഭമ്പതികളുടെ മകൻ അഭിനവ് ആണ് മരിച്ചത്.

കണ്ണാടി ഹയർസെക്കൻഡറി സ്‌കൂൾ 10-ാം ക്ലാസ് വിദ്യാർത്ഥിയാണ് അഭിനവ്. വൈകിട്ടാണ് കുട്ടിയെ വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി അഭിനവ് സ്‌കൂളിൽ പോയിരുന്നില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കി. കഴിഞ്ഞമാസം കണ്ണാടി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി അർജുൻ ജീവനൊടുക്കിയിരുന്നു. മരണത്തിൽ ആരോപണ‌മുയർന്നതിന് പിന്നാലെ അധ്യാപികമാർക്കെതിരെ നടപടി സ്വീകരിച്ചിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW