Friday, March 20, 2026 Last Updated 32 Min 15 Sec ago English Edition
Todays E paper
Ads by Google
Thursday 13 Nov 2025 05.15 PM

കൈവിരലില്‍ മോതിരം കുടുങ്ങിയ തമിഴ്നാട് സ്വദേശിക്ക് രക്ഷകരായി ജില്ലാ ട്രോമാ കെയര്‍

കേരളത്തില്‍ പലയിടങ്ങളിലായി അദ്ദേഹം 30 വര്‍ഷമായി ആക്രിക്കച്ചവടം നടത്തുകയാണ്.
ring , finger

മലപ്പുറത്ത് കൈവിരലില്‍ മോതിരം കുടുങ്ങിയ തമിഴ്നാട് സ്വദേശിക്ക് രക്ഷകരായി ജില്ലാ ട്രോമാ കെയര്‍ പാണ്ടിക്കാട് സ്റ്റേഷന്‍ യൂനിറ്റ് വളന്റിയര്‍മാര്‍. കുപുസ്വാമിയുടെ (50) കൈവിരലിലാണ് മോതിരം കുടുങ്ങിയത്. കേരളത്തില്‍ പലയിടങ്ങളിലായി അദ്ദേഹം 30 വര്‍ഷമായി ആക്രിക്കച്ചവടം നടത്തുകയാണ്. വീട്ടുകാരും കൂടെ ജോലി ചെയ്യുന്നവരും മോതിരം ഊരിയെടുക്കാന്‍ ശ്രമിച്ചെങ്കിലും നീര് വന്നതിനാല്‍ ദൗത്യം പരാജയപ്പെടുകയായിരുന്നു.

ബുധനാഴ്ച രാത്രിയോടെ അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പാണ്ടിക്കാട് ട്രോമാ കെയര്‍ യൂണിറ്റിന്റെ സഹായം തേടിയത്. രാത്രി 9.30 തോടെ എത്തിയ പ്രവര്‍ത്തകര്‍ ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ മോതിരം സുരക്ഷിതമായി നീക്കം ചെയ്തു. ട്രോമാ കെയര്‍ പ്രവര്‍ത്തകര്‍ പാണ്ടിക്കാട്ടും പരിസര പ്രദേശങ്ങളിലുമായി സമാനരീതിയിലുള്ള 118 -ാമത് കേസുകള്‍ക്കാണ്‌ രക്ഷകരായത്.

Ads by Google
Thursday 13 Nov 2025 05.15 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW