Friday, March 20, 2026 Last Updated 9 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 13 Nov 2025 03.24 PM

സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്ന കമ്മിറ്റികളിൽ പങ്കാളിത്തമില്ല; യൂത്ത് ലീഗിൻ്റെ പ്രതിഷേധം ഫലം കണ്ടു

ജില്ലാ പാർലിമെന്ററി കമ്മിറ്റികളിൽ യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളെ ഉൾപ്പെടുത്തി സർക്കുലർ പുറപ്പെടുവിച്ചു.
youth league

തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥികളെ നിർണയിക്കുന്നതിനുള്ള പാർലമെൻ്ററി കമ്മിറ്റികളിൽ യൂത്ത് ലീഗ് നേതാക്കളെ കൂടി ഉൾപ്പെടുത്താൻ തീരുമാനമായി. ജില്ലാ പാർലിമെന്ററി കമ്മിറ്റികളിൽ യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളെ ഉൾപ്പെടുത്തി സർക്കുലർ പുറപ്പെടുവിച്ചു.

സ്ഥാനാർത്ഥികളെ നിർണയിക്കുന്നതിനുള്ള മണ്ഡലം പാർലിമെൻ്ററി കമ്മിറ്റികളിൽ യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളെയും ഉൾപ്പെടുത്തും. സ്ഥാനാർത്ഥികളെ തെരഞ്ഞെടുക്കുന്നതും മൂന്ന് തവണ വ്യവസ്ഥ ഇളവിൽ അനുമതി നൽകുന്നതുമായ തീരുമാനം എടുക്കുന്നതിനുള്ള പാർലിമെൻ്ററി കമ്മിറ്റികളിൽ നിന്ന് യൂത്ത് ലീഗ് ഭാരവാഹികളെ തഴഞ്ഞത് പാർട്ടിക്കുള്ളിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതിന് പിന്നാലെ യൂത്ത് ലീഗ് ഭാരവാഹികൾ പാണക്കാട് സാദിഖലി തങ്ങളെ കണ്ട് തങ്ങളുടെ പ്രാതിനിധ്യം കമ്മിറ്റികളിൽ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന ലീഗ് നേതൃത്വം സർക്കുലറിറക്കിയത്.

Ads by Google
Thursday 13 Nov 2025 03.24 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW