Sunday, March 15, 2026 Last Updated 3 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 13 Nov 2025 01.36 PM

ഫിറ്റ്‌നസില്‍ ഞെട്ടിച്ച് നടി നീത പിളള; അഞ്ച് മാസത്തെ വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് താരം

neeta-pillai-
photo-www.instagram.com/neeta.pillai/

‘പൂമരം’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് നീത പിളള . പിന്നീട് ദ് കുങ്ഫു മാസ്റ്റര്‍, പാപ്പന്‍ , വര്‍ഷങ്ങള്‍ക്കു ശേഷം എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചു. ഇപ്പോഴിതാ ജിമ്മില്‍ നിന്നുളള കഴിഞ്ഞ അഞ്ച് മാസത്തെ വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് തെളിയിച്ചിരിക്കുകയാണ് നീത.

അമേരിക്കയില്‍ പോസ്റ്റ് ഗ്രാജ്വേഷന്‍ ചെയ്യുമ്പോള്‍ ഹൂസ്റ്റണില്‍ നടന്ന മിസ് ബോളിവുഡ് ബ്യൂട്ടി പേജന്റില്‍ സെക്കന്‍ഡ് റണഎണര്‍ അപ്പ് ആയിരുന്നു നീത. പഠനം പൂറത്തിയാക്കിയ ശേഷം ചെറിയൊരു അവധിയെടുത്ത് നാട്ടിലെത്തിയ നീത ഒരു തമാശയ്ക്ക് പൂമരം എന്ന ചിത്രത്തിന്റെ ഓഡിഷന് പോവുകയും അപ്രതീക്ഷിതമായി തിരഞ്ഞെടുക്കപ്പെടുകയുമായിരുന്നു.

Ads by Google
Thursday 13 Nov 2025 01.36 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW