Sunday, March 15, 2026 Last Updated 11 Min 58 Sec ago English Edition
Todays E paper
Ads by Google
Thursday 13 Nov 2025 12.35 PM

' ബാംഗ്ലൂര്‍ ഡേയ്‌സ് ഞങ്ങള്‍ തമിഴിലേയ്ക്ക് റീമേക്ക് ചെയ്ത് നശിപ്പിച്ചു, ഞങ്ങളെ കണ്ടാല്‍ മധ്യവയസ്‌കരെ പോലെയുണ്ട്' ; റാണ ദഗുബതി

days, was

അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത് 2014ല്‍ റിലീസ് ചെയ്ത ചിത്രമാണ് ബാംഗ്ലൂര്‍ ഡേയ്‌സ്. ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ഫഹദ് ഫാസില്‍, നസ്രിയ, പാര്‍വതി തിരുവോത്ത്, ഇഷ തല്‍വാര്‍ തുടങ്ങി മലയാളത്തിലെ ജനപ്രിയ താരങ്ങളെല്ലാം അണിനിരന്ന ചിത്രം വലിയ ഹിറ്റായിരുന്നു.

സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്ത് തങ്ങള്‍ നശിപ്പിച്ചുവെന്ന് പറയുകയാണ് റാണ ദഗുബതി. തമിഴ് പതിപ്പില്‍ ആര്യ, ബോബി സിംഹ, റാണ ദഗുബതി, പാര്‍വതി തിരുവോത്ത്, റായ് ലക്ഷ്മി എന്നിവരായിരുന്നു അഭിനയിച്ചത്.

ഇരു സിനിമയിലെയും അഭിനേതാക്കളെ തമ്മില്‍ താരതമ്യം ചെയ്ത് തമിഴില്‍ ' നമ്മളെ കണ്ടാല്‍ റിട്ടയര്‍ ജീവിതം നയിക്കുന്ന മധ്യവയസ്‌ക്കരെ പോലെയുണ്ടെന്ന്' നടന്‍ ആര്യ കളിയാക്കാറുണ്ടെന്ന് റാണ പറഞ്ഞു. കാന്ത സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

'ഞാനും ദുല്‍ഖറും സ്‌കൂള്‍മേറ്റ്‌സ് ആണ്, ദുല്‍ഖര്‍ അഭിനയിച്ചതില്‍ എനിക്ക് വളരെ ഇഷ്ടം തോന്നിയത് ബാംഗ്ലൂര്‍ ഡേയ്‌സിലെ കഥാപാത്രത്തോടാണ്. ഞങ്ങള്‍ ആ സിനിമ തമിഴിലേയ്ക്ക് റീമേക്ക് ചെയ്തു നശിപ്പിച്ച് കളഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ നടന്‍ ആര്യ എന്നോട് പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു, 'മച്ചാ നോക്ക് ദുല്‍ഖറിനെയും നിവിനേയും, അവര്‍ ചെറിയ പിള്ളേരാണ്, നമ്മളെ കണ്ടാല്‍ റിട്ടയര്‍ ജീവിതം നയിക്കുന്ന മധ്യവയസ്‌ക്കരെ പോലെയുണ്ട്,' റാണ പറഞ്ഞു. സിനിമയുടെ ചിത്രീകരണ സമയത്ത് റാണ നിരന്തരം തന്നെ വിളിക്കാറുണ്ടെന്നും എന്തിനാണ് എപ്പോഴും വിളിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ നിന്നെയാണ് ഞാന്‍ ഈ സിനിമയില്‍ കണ്ടുകൊണ്ടിരിക്കുന്നത് മിസ് ചെയ്തിട്ടാണെന്ന് റാണ പറയുമായിരുന്നുവെന്ന് ദുല്‍ഖര്‍ പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW