Sunday, March 15, 2026 Last Updated 11 Min 34 Sec ago English Edition
Todays E paper
Ads by Google
Thursday 13 Nov 2025 10.03 AM

' പുലര്‍ച്ചെ 2 മണിക്ക് അജ്ഞാത നമ്പറില്‍ നിന്ന് ഒരു കോള്‍, ട്രൂകോളറില്‍ നോക്കിയപ്പോള്‍ ഹൃത്വിക്ക് റോഷന്‍ എന്ന് കാണിച്ചു, അദ്ദേഹം എന്നെയാണ് വിളിച്ചതെന്ന് മനസിലാക്കാന്‍ സമയമെടുത്തു' ; കൃതി സനോന്‍

why, her

പുലര്‍ച്ചെ 2 മണിക്ക് ഹൃത്വിക് റോഷന്‍ തന്നെ ഫോണ്‍ ചെയ്തതിനെ കുറിച്ച് പറഞ്ഞ് നടി കൃതി സനോണ്‍. ടൂ മച്ച് വിത്ത് കജോള്‍ ആന്‍ഡ് ട്വിങ്കിള്‍ എന്ന ഷോയിലാണ് കൃതി സംസാരിച്ചത്.

2014ല്‍ ടൈഗര്‍ ഷ്രോഫിനൊപ്പം ' ഹീറോപന്തി' എന്ന ചിത്രത്തിലൂടെയാണ് കൃതി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. അതേ സമയത്ത് രാത്രി 2 മണിക്ക് തന്റെ ടീനേജ് ക്രഷ് ആയ ഹൃത്വിക് റോഷന്‍ തന്നെ വിളിച്ചതായാണ് കൃതി പറയുന്നത്.

'എന്റെ മുറിയില്‍ അദ്ദേഹത്തിന്റെ പോസ്റ്ററുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഹീറോപന്തി റിലീസ് ചെയ്ത സമയത്ത് അദ്ദേഹത്തിന് വേണ്ടി മാത്രം ടൈഗര്‍ സിനിമയുടെ സ്പെഷ്യല്‍ സ്‌ക്രീനിങ് നടത്തിയിരുന്നു. എനിക്ക് അതിനെ കുറിച്ച് അറിയില്ലായിരുന്നു. ഞാന്‍ ഉറങ്ങുമ്പോള്‍ പുലര്‍ച്ചെ 2 മണിക്ക് എന്റെ ഫോണ്‍ ശബ്ദിച്ചു. ഒരു അജ്ഞാത നമ്പര്‍ ആയിരുന്നു.''

'ഞാന്‍ ട്രൂകോളറില്‍ നോക്കി, അതില്‍ ഹൃത്വിക് റോഷന്‍ എന്നാണ് കാണിച്ചത്. അദ്ദേഹം എന്നെ വിളിച്ചതാണെന്ന് മനസിലാക്കാന്‍ കുറച്ച് സമയമെടുത്തു. പിന്നെ രാവിലെ ആകുന്നത് വരെ കാത്തിരുന്നു, അദ്ദേഹത്തെ തിരികെ വിളിച്ചു'' എന്നാണ് കൃതി വെളിപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, തേരേ ഇഷ്‌ക് മേ, കോക്‌ടെയ്ല്‍ 2 എന്നീ സിനിമകളാണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW