-->
പ്രണയം പരസ്യമാക്കി വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും . രശ്മികയുടെ പുതിയ ചിത്രം ദ് ഗേള്‍ഫ്രണ്ടിന്റെ ഹൈദരാബാദില്‍ നടന്ന വിജയാഘോഷ ചടങ്ങിനിടയ്ക്ക് പരസ്യമായി രശ്മികയുടെ കയ്യില്‍ ചുംബിക്കുകയായിരുന്നു വിജയ്. ഇതിനുശേഷം നാണിച്ചു നില്‍ക്കുന്ന രശ്മികയെയും കാണാം.
വിവാഹനിശ്ചയം കഴിഞ്ഞതിന് ശേഷം ആദ്യമായണ് ഒരു പൊതുപരിപാടയില്‍ ഇരുവരും ഇത്രയധികം അടുപ്പം കാണിക്കുന്നത്. 2026 ഫെബ്രുവരിയില്‍ ഇവരുടെ വിവാഹം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അടുത്തിടെയാണ് രശ്മികയുടെയും വിജയ് യുടെയും വിവാഹനിശ്ചയം കഴിഞ്ഞത് കുടംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങില്‍ വെച്ച് വിവാഹനിശ്ചയം നടന്നുവെന്നാണ് റിപ്പോര്‍ട്ട്.
2018 ല്‍ പുറത്തിറങ്ങിയ ഗീത ഗേവിന്ദം എന്ന ഹിറ്റ് ചിത്രത്തിന് ശേഷമാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദായും ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങള്‍ പരന്നത്.