Sunday, March 15, 2026 Last Updated 6 Min 2 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Nov 2025 04.14 PM

' കിച്ചു ഇത് ചെയ്യരുത്, ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്' ; കിച്ചു ടെല്ലസിനോട് റോഷ്‌ന ആന്‍ റോയ്

post

അടുത്തിടെയാണ് നടന്‍ കിച്ചു ടെല്ലസും നടി റോഷ്‌ന ആന്‍ റോയിയും വിവാഹ മോചിതരായത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് താനും കിച്ചുവും പിരിഞ്ഞുവെന്ന കാര്യം റോഷ്‌ന അറിയിച്ചത്. 2020 ആയിരുന്നു ഇരുവരുടെയും വിവാഹം.

കഴിഞ്ഞ ദിവസം റോഷ്‌നയ്‌ക്കൊപ്പമുളള ചിത്രങ്ങള്‍ കിച്ചു പങ്കുവെച്ചത് ചര്‍ച്ചയായി മാറിയിരിക്കുകയാണ്. കിച്ചുവിന്റെ പോസ്റ്റിന് താഴെ റോഷ്‌ന ഇട്ട കമന്റും ശ്രദ്ധ നേടുകയാണ്. ഒരുമിച്ചുളള ചിത്രങ്ങള്‍ പങ്കുവെച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കരുതെന്നാണ് റോഷ്‌ന ആന്‍ റോയ് കമന്റ് ചെയ്തത്.

''കിച്ചൂ, ഇത് ചെയ്യരുത്. നമ്മള്‍ വളരെ നല്ല സുഹൃത്തുക്കളാണ്. സംഭവിച്ചത് എന്തെന്ന് നമുക്ക് പരസ്പരം അറിയാം. അതിനാല്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്. ഇത് വളരെ മോശമാണ്. ഞാന്‍ എപ്പോഴും നിന്റെ യാത്രയുടെ കൂടെ തന്നെയുണ്ട്. ഞാന്‍ എന്നും നിന്റെ നല്ല സുഹൃത്തായിരിക്കും'' എന്നാണ് റോഷ്‌ന കുറിച്ചത്. അതേസമയം കിച്ചുവിന് റോഷ്‌നയെ മിസ് ചെയ്യുന്നതു കൊണ്ടാകാം പോസ്റ്റിട്ടതെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. റോഷ്‌നയുടെ കമന്റ് ചര്‍ച്ചയായതോടെ കിച്ചു പോസ്റ്റ് പിന്‍വലിച്ചിട്ടുണ്ട്.

ഒമര്‍ ലുലു സംവിധാനം ചെയ്ത അടാര്‍ ലൗവിലൂടെ ശ്രദ്ധേയയായ നടിയാണ് റോഷ്‌ന. ' പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ' , ' സുല്‍', ' ധമാക്ക' എന്നിവയാണ് റോഷ്‌നയുടെ മറ്റ് സിനിമകള്‍.

' അങ്കമാലീസ് ഡയറീസ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് കിച്ചു. ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ' അജഗജാന്തരം' സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ് കിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW