Thursday, March 19, 2026 Last Updated 1 Min 23 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Nov 2025 07.53 PM

പാക് മാധ്യമങ്ങളിൽ മുഖ്യചർച്ചയായി ചെങ്കോട്ട സ്ഫോടനം

സ്ഫോടനത്തില്‍ ഒമ്പത് പേർ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
pakistan, media

ഡല്‍ഹി ചെങ്കോട്ട കാർ സ്ഫോടനം പാകിസ്ഥാനിലെ പ്രമുഖ ദിനപ്പത്രങ്ങളിലും ടെലിവിഷൻ ചാനലുകളിലും ചര്‍ച്ചയാകുന്നു . സ്ഫോടനത്തില്‍ ഒമ്പത് പേർ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ ഭീകരവിരുദ്ധ നിയമപ്രകാരമാണ് സ്ഫോടനം അന്വേഷിക്കുന്നതെന്ന് പാകിസ്ഥാനിലെ പ്രമുഖ ദിനപത്രങ്ങളായ ഡോൺ, ജിയോ ന്യൂസ്, ദി എക്സ്പ്രസ് ട്രിബ്യൂൺ, ദി ന്യൂസ് ഇൻ്റർനാഷണൽ, പാകിസ്ഥാൻ ടുഡേ എന്നിവ റിപ്പോർട്ട് ചെയ്തു.

'ഭീകരവിരുദ്ധ നിയമപ്രകാരം കാർ സ്ഫോടനം അന്വേഷിക്കുന്നു ഡൽഹി പൊലീസ്' എന്ന തലക്കെട്ടിലാണ് ഡോൺ വാർത്ത നൽകിയത്. ഒരു ദശാബ്ദത്തിന് ശേഷം നഗരത്തിലുണ്ടായ ആദ്യ സ്ഫോടനമാണിതെന്നും, ഫോറൻസിക് വിദഗ്ധർ തെളിവുകൾ പരിശോധിക്കുന്നതായും പത്രം റിപ്പോർട്ട് ചെയ്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW