Sunday, March 15, 2026 Last Updated 25 Min 17 Sec ago English Edition
Todays E paper
Ads by Google
Monday 10 Nov 2025 02.54 PM

തമിഴ് നടന്‍ അഭിനയ് കിങ്ങര്‍ അന്തരിച്ചു

tamil, actor

തമിഴ് നടന്‍ അഭിനയ് കിങ്ങര്‍ അന്തരിച്ചു. 44 വയസ്സായിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കരള്‍ സംബന്ധമായ രോഗ ബാധിതനായിരുന്നു അഭിനയ് കിങ്ങര്‍.

2022ല്‍ ധനുഷ് നായകനായി എത്തിയ തുളളുവതോ ഇളളൈ എന്ന ചിത്രത്തിലൂടെയാണ് അഭിനയ് കിങ്ങര്‍ അരങ്ങേറ്റം കുറിച്ചത്. തമിഴ്, മലയാളം സിനിമകളിലായി 15ലധികം സിനിമകളില്‍ അഭിനയ് കിങ്ങര്‍ അഭിനയിച്ചിട്ടുണ്ട്. പിന്നീട് സിംഗാര ചെന്നൈ, പൊന്‍ മെഗാലൈ തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. തുടര്‍ന്ന് സൊല്ല സൊല്ല ഇനിക്കും, പലൈവന സൊലൈ എന്നീ ചിത്രങ്ങളില്‍ സഹനടനായും അഭിനയ് കിങ്ങര്‍ അഭിനയിച്ചു.

തുപ്പാക്കി, അഞ്ജാന്‍ എന്നീ ചിത്രങ്ങളില്‍ വിദ്യുത് ജംവാലിന് ശബ്ദം നല്‍കിയ അഭിനയ് കിങ്ങര്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW