-->
ബോളിവുഡ് താരദമ്പതികളായ കത്രീനയ്ക്കും വിക്കി കൗശലിനും കഴിഞ്ഞ ദിവസമാണ് ആദ്യത്തെ കണ്‍മണി പിറന്നത്. ഇപ്പോഴിതാ ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് കരണ്‍ ജോഹര്‍. പേരന്റിങ്ങിന്റെ മാന്ത്രിക ലോകത്തേക്ക് സ്വാഗതമെന്നാണ് കരണ്‍ ജോഹര്‍ കുറിച്ചത്.
' അതിമനോഹരമായ ദമ്പതികള്‍ക്ക് അഭിനന്ദനങ്ങള്‍, ഇതാണ് ഏറ്റവും നല്ല വാര്‍ത്ത!!! അനുഗ്രഹീതനായ ആണ്‍കുഞ്ഞിന് അനുഗ്രഹങ്ങള്‍... പേരന്റിങ്ങിന്റെ മാന്ത്രിക ലോകത്തേക്ക് സ്വാഗതം'' , ഇന്‍സ്റ്റഗ്രാം സ്റ്റോറിയല്‍ കരണ്‍ ജോഹര്‍ കുറിച്ചു. വിക്കിയുടെയും കത്രിനയുടെയും ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്.
2021 ഡിസംബര്‍ ഒമ്പതിന് ആയിരുന്നു വിക്കി കൗശലിന്റേയും കത്രീന കൈഫിന്റേയും വിവാഹം. കഴിഞ്ഞ ഡിസംബര്‍ 23നാണ് താരങ്ങള്‍ മാതാപിതാക്കള്‍ ആകാന്‍ പോകുന്ന വാര്‍ത്ത ആരാധകരെ അറിയിച്ചത്.