Wednesday, March 18, 2026 Last Updated 41 Min 32 Sec ago English Edition
Todays E paper
Ads by Google
Monday 10 Nov 2025 10.30 AM

ആര്‍എസ്എസ് ശാഖയില്‍ പീഡനം ആരോപിച്ച് യുവാവ് ജീവനൊടുക്കി സംഭവം; മരണമൊഴി വിഡിയോ തെളിവ്; അയൽവാസിക്കെതിരെ കേസ്

for

കോട്ടയം: ആര്‍എസ്എസ് ശാഖയിൽ പീഡനം ആരോപിച്ച് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് കേസെടുത്തു. യുവാവിന്‍റെ മരണമൊഴി വീഡിയോയുടെ അടിസ്ഥാനത്തിലാണ് പൊൻകുന്നം പോലീസ് കേസെടുത്തത്. പ്രകൃതിവിരുദ്ധ പീഡനത്തിനാണ് പൊൻകുന്നം പോലീസ് കേസെടുത്തത്.

യുവാവ് വീഡിയോയിൽ ആരോപിച്ച 35 കാരനായ കാഞ്ഞിരപ്പള്ളി സ്വദേശിയെ പ്രതിയാക്കിയാണ് കേസ്. സംഭവത്തിൽ പ്രകൃതിവിരുദ്ധ പീഡനത്തിന് കേസെടുക്കാമെന്ന് ‌പോലീസിന് നിയമോപദേശം കിട്ടിയിരുന്നു. മുമ്പ് തമ്പാനൂർ പോലീസ് അന്വേഷിച്ച കേസ് പൊൻകുന്നത്തേക്ക് കൈമാറുകയായിരുന്നു. ഒക്ടോബർ 9നാണ് തമ്പാനൂരിൽ ലോഡ്ജിൽ 26 കാരനായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

22വർഷം മുമ്പ് ആർഎസ്എസ് ശാഖകളിലും ക്യാമ്പുകളിലും താൻ ലൈംഗിക പീഡനത്തിന് ഇരയായി എന്നായിരുന്നു യുവാവ് മരണത്തിന് മുമ്പ് ഇൻസ്റ്റാഗ്രാമിൽ ഷെഡ്യൂൾ ചെയ്ത വീഡിയോയിൽ പറഞ്ഞിരുന്നത്. ആർഎസ്എസിനെതിരെ ആരോപണം ഉയർന്നതോടെ വിഷയം ദേശീയ തലത്തിൽ ചർച്ചയായിരുന്നു.

Ads by Google
Ads by Google
TRENDING NOW