Thursday, March 19, 2026 Last Updated 17 Min 52 Sec ago English Edition
Todays E paper
Ads by Google
Sunday 09 Nov 2025 04.37 PM

തുലാവര്‍ഷം വീണ്ടും സജീവമായി, തിരുവനന്തപുരത്ത് ശക്തമായ മഴ; അരുവിക്കര ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തും; 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

in

തിരുവനന്തപരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് തുലാവര്‍ഷ മഴ വീണ്ടും സജീവമായി. തെക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴ ലഭിക്കുന്നത്. തിരുവനന്തപുരം മലയോര മേഖലയില്‍ ശക്തമായ മഴയാണ് ലഭിച്ചത്. ബുധനാഴ്ച/ വ്യാഴാഴ്ചയോടു കൂടി വടക്കന്‍ ജില്ലകളില്‍ ഉള്‍പ്പെടെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് മഴ വ്യാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.

തുടക്കത്തില്‍ പൊതുവെ എല്ലാ ജില്ലകളിലും മലയോര മേഖലയില്‍ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. മധ്യ, തെക്കന്‍ ജില്ലകളില്‍ കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് ശക്തമായ മഴയുടെ മുന്നറിയിപ്പ് ഉള്ളത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകൡ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

Ads by Google
Ads by Google
TRENDING NOW