Friday, March 20, 2026 Last Updated 16 Min 35 Sec ago English Edition
Todays E paper
Ads by Google
Saturday 08 Nov 2025 01.00 PM

ഇടിഞ്ഞുപൊളിഞ്ഞ വീട്ടില്‍ 22 അംഗ കുടുംബം ; മനുഷ്യാവകാശകമ്മീഷന്റെ ഇടപെടല്‍ ; 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

uploads/news/2025/11/809778/tribal.jpg

പനമരം: ഇടിഞ്ഞുപൊളിഞ്ഞ് വീഴാറായ വീട്ടില്‍ 22 അംഗ കുടുംബം താമസിക്കുന്ന വിവരം പുറത്തുവന്നതിന് പിന്നാലെ 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മനുഷ്യാവകാശകമ്മഷീന്‍ ജില്ലാകളക്ടറോടും ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസറോടും ആവശ്യപ്പെട്ടു.

ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥിന്റേതാണ് ഉത്തരവ്. വയനാട് പനമരം കുറുമ്പാലകോട്ടയില്‍ ആദിവാസി കുടുംബം അനുഭവിക്കുന്ന ദുരവസ്ഥ കഴിഞ്ഞദിവസമാണ് മാധ്യമങ്ങള്‍ പുറത്തുവിട്ടത്. ഇതിന് പിന്നാലെയായിരുന്നു മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. ചുമരും മേല്‍ക്കൂരയും തകര്‍ന്ന് നിലംപതിക്കാറായ വീട്ടിലാണ് കുടുംബം താമസിക്കുന്നത്. വീട്ടില്‍ ശുചിമുറി സൗകര്യം പോലും ഇല്ലായിരുന്നു.

കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ സൗകര്യമില്ലാത്തത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടിരുന്നു. ചെന്നെത്താന്‍ പോലും ഏറെ പ്രയാസമുള്ള ഒരിടത്ത് അധികാരികളാരും തിരിഞ്ഞുനോക്കാതെ ദുരിത ജീവിതം നയിക്കുകയായിരുന്നു ഈ കുടുംബം.

Ads by Google
Ads by Google
TRENDING NOW