Saturday, March 21, 2026 Last Updated 10 Min 1 Sec ago English Edition
Todays E paper
Ads by Google
Friday 07 Nov 2025 08.15 PM

43 ഡിഗ്രി ചൂടിൽ രണ്ടുവയസുള്ള മകളെ കാറിൽ മറന്നു, കേസിൽ വിധി വരാനിരിക്കെ ജീവനൊടുക്കി അച്ഛൻ

38 വയസുകാരനായ ക്രിസ്റ്റോഫർ സ്കോൾടേസ് ആണ് അശ്ലീല വീഡിയോ കാണാനുള്ള വെപ്രാളത്തിനിടെ പിഞ്ചുകുഞ്ഞിനെ കാറിൽ മറന്നത്.
father death, daughter

കൊടും ചൂടിൽ രണ്ട് വയസുള്ള മകളെ കാറിൽ ലോക്ക് ചെയ്ത പി‌ഞ്ചു കുഞ്ഞ് മരിച്ചതോടെ കേസിൽ ജയിലിൽ ആവുമെന്ന ഭീതിയില്‍ പിതാവ് ജീവനൊടുക്കി . അമേരിക്കയിലെ അരിസോണയിലാണ് സംഭവം. 38 വയസുകാരനായ ക്രിസ്റ്റോഫർ സ്കോൾടേസ് ആണ് അശ്ലീല വീഡിയോ കാണാനുള്ള വെപ്രാളത്തിനിടെ പിഞ്ചുകുഞ്ഞിനെ കാറിൽ മറന്നത്.

കേസിൽ 38കാരൻ കുറ്റക്കാരനാണെന്ന് കഴിഞ്ഞ മാസം കോടതി കണ്ടെത്തിയിരുന്നു. കേസില്‍ വിധി വരാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് ബുധനാഴ്ച ഇയാളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. കുഞ്ഞ് മൂന്നര മണിക്കൂറോളമാണ് കാറിനുള്ളില്‍ കുടുങ്ങിക്കിടന്നത്.

കാറിന്റെ പിൻസീറ്റിൽ ഉറങ്ങുകയായിരുന്ന രണ്ട് വസുകാരിയെ 2024 ജൂലൈ മാസത്തിലാണ് പാർക്കിംഗ് ഏരിയയിൽ 38കാരൻ മറന്നത്. വീട്ടിലെത്തിയ 38കാരൻ അശ്ലീല വീഡിയോ കാണുകയും മദ്യപിക്കുകയും വീഡിയോ ഗെയിം കളിക്കുകയും ചെയ്ത് മണിക്കൂറുകൾ കഴിഞ്ഞപ്പോഴും ഇയാൾ കുഞ്ഞിന്റെ കാര്യം ഓർത്തിരുന്നില്ല. 43 ഡിഗ്രി സെൽഷ്യസ് താപനിലയിലാണ് കുട്ടിയെ 38കാരൻ കാറിൽ മറന്നത്. പിന്നീട് 38കാരന്റെ ഭാര്യ വീട്ടിലെത്തി കുഞ്ഞിനെ അന്വേഷിക്കുമ്പോഴാണ് മകൾ വീട്ടിലില്ലെന്ന കാര്യം ഇയാൾ തിരിച്ചറിയുന്നത്. കേസിൽ വിധി വരാനിരിക്കെയാണ് 38കാരൻ ജീവനൊടുക്കിയത്. 20 മുതൽ 30 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇയാൾക്കെതിരെ കോടതിയിൽ തെളിഞ്ഞത്.

Ads by Google
Friday 07 Nov 2025 08.15 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW