-->
തൃശ്ശൂർ മുറ്റിച്ചൂരിൽ ബൈക്ക് യാത്രികനില്‍ നിന്ന് മൂന്നുലക്ഷം രൂപ കവർന്നു. കാറിൽ എത്തിയ സംഘമാണ് ബൈക്ക് യാത്രികനില്‍ നിന്ന് കുരുമുളക് സ്പ്രേ ചെയ്ത് പണം കവര്‍ന്നത്. വാടാനപ്പള്ളിയിൽ ഗോൾഡ് പോളിഷിംഗ് സ്ഥാപനം നടത്തുന്ന മഹാരാഷ്ട്ര സ്വദേശി അക്ഷയ്യുടെ കൈവശം ഉണ്ടായിരുന്ന മൂന്ന് ലക്ഷം രൂപയാണ് കാറിൽ എത്തിയ സംഘം തട്ടിയെടുത്തത്.
ചാഴൂർ മുതൽ ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കിന് പുറകിൽ കാർ പിന്തുടർന്നിരുന്നതായും പരാതിയില്‍ പറയുന്നു. മുറ്റിച്ചൂർ വച്ചാണ് കാറിൽ ഉണ്ടായിരുന്നവർ ഇയാളുടെ മുഖത്തേക്ക് സ്പ്രേ അടിച്ച് കൈവശം ഉണ്ടായിരുന്ന മൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത് കടന്നുകളഞ്ഞത്. സംഭവത്തില്‍ അന്തിക്കാട് പൊലീസ് അക്ഷയിയെ വിശദമായി ചോദ്യംചെയ്തുവരികയാണ്.