Sunday, March 15, 2026 Last Updated 8 Min 55 Sec ago English Edition
Todays E paper
Ads by Google
Friday 07 Nov 2025 12.33 PM

' ഒരു നടനോട് ഒരിക്കലും അയാളുടെ ശരീരഭാരം ചോദിക്കാറില്ല' ; ഗൗരിക്ക് പിന്തുണയുമായി ചിന്മയി

her, body

തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റില്‍ ബോഡിഷെയ്മിങ് ചെയ്ത യൂട്യൂബര്‍ക്ക് ചുട്ടമറുപടി നല്‍കുന്ന നടി ഗൗരി ലക്ഷ്മിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഇപ്പോഴിതാ സംഭവത്തില്‍ ഗൗരിയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഗായിക ചിന്മയി. നടന്മാരോട് ഇങ്ങനെ ആരും ചോദിക്കാറില്ലെന്നും എന്തുകൊണ്ടാണ് നടിമാരോട് ചോദിക്കുന്നതെന്ന് മനസിലാവുന്നില്ലെന്നുമാണ് ചിന്മയി എക്‌സില്‍ പ്രതികരിച്ചത്.

'ഗൗരി നല്ല പോലെ അത് കൈകാര്യം ചെയ്തു. ബഹുമാനം നല്‍കാത്തതും അനാവശ്യമായ ഇത്തരം ചോദ്യങ്ങള്‍ക്കെതിരെ പ്രതികരിക്കുമ്പോള്‍ ഇത്തരം അലര്‍ച്ചകള്‍ ഉണ്ടാവാറുണ്ട്. അവളെ പോലെ ഇത്രയും ചെറുപ്പമായ ഒരാള്‍ നിലപാടില്‍ ഉറച്ച് നിന്നതിലും പ്രതികരിച്ചതിലും വളരെയധികം അഭിമാനിക്കുന്നു. ഒരു നടനോട് ഒരിക്കലും അയാളുടെ ശരീരഭാരം എത്രയാണെന്ന് ചോദിക്കാറില്ല, ഒരു നടിയോട് അവര്‍ അങ്ങനെ ചോദിച്ചത് എന്തിനാണെന്ന് അറിയില്ല.' ചിന്മയി കുറിച്ചു.

നടിയുടെ ഭാരം എത്രയെന്നായിരുന്നു യൂട്യുബർ സിനിമയിലെ നായകനോട് ചോദിച്ചത്. ഈ ചോദ്യമാണ് ഗൗരിയെ ചൊടിപ്പിച്ചത്. സിനിമയെക്കുറിച്ച് ചോദിക്കാതെ ഇത്തരം ചോദ്യങ്ങൾ എന്തിന് ചോദിക്കുന്നു എന്നായി ഗൗരി. പിന്നാലെ പ്രസ് മീറ്റിൽ കൂടിയ മാധ്യമപ്രവർത്തകർ എല്ലാം നടിയ്ക്ക് നേരെ തിരിയുകയായിരുന്നു. പ്രസ് മീറ്റിൽ നിന്നുള്ള വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

താൻ ചോദിച്ചതിൽ തെറ്റില്ലെന്നും സാധാരണയായി എല്ലാവരും ചോദിക്കുന്നതുപോലെ ചോദിച്ചതാണെന്നും യൂട്യുബർ വാദിക്കുന്നുണ്ട്. ചിത്രത്തിലെ ഗാനരംഗത്തിൽ നായകൻ ഗൗരിയെ എടുത്തുയർത്തുന്ന രംഗമുണ്ട്. ഈ സീൻ ചെയ്തപ്പോൾ ഗൗരിക്ക് നല്ല ഭാരമുണ്ടെന്ന് തോന്നിയിരുന്നോ എന്നാണ് മാധ്യമപ്രവർത്തകൻ നായകനോട് ചോദിച്ചത്. ഇത് സിനിമയുമായി യാതൊരു ബന്ധവുമില്ലെന്നും ബോഡിഷെയ്മിങ് ചോദ്യമാണെന്നും നടി തിരിച്ച് മറുപടി നൽകി. മാത്രവുമല്ല താങ്കൾ ഇപ്പോൾ ചെയ്യുന്നതിനെ ജേർണലിസമല്ലെന്നും നടി മാധ്യമപ്രവർത്തകനോട് പറയുന്നുണ്ട്.

ഇത്തരം ചോദ്യങ്ങൾക്ക് ചുട്ട മറുപടി നൽകിയ ഗൗരിയ്ക്ക് നിറഞ്ഞ കയ്യടിയാണ് സോഷ്യൽ മീഡിയിൽ ലഭിക്കുന്നത്. എന്നാൽ പ്രസ് മീറ്റിൽ നടിയ്ക്ക് നേരെ മാധ്യമപ്രവർത്തകരുടെ കൂട്ട ആക്രമം ഉണ്ടായിട്ടും നടിയെ സപ്പോർട്ട് ചെയ്യാതിരുന്ന സംവിധയകനും നായകനും നേരെ വിമർശനവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW