-->
ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. എആര്‍എമിലെ പ്രകടനത്തിലൂടെ ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരവും ടൊവിനോ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ 56-ാമത് ഇന്ത്യന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ ഇന്‍ഡ്യന്‍ പനോരമ വിഭാഗത്തില്‍ നവാഗത സംവിധായകനുളള ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മത്സരിക്കാന്‍ തിരഞ്ഞെടുത്തിരിക്കുകയാണ്. നവംബര്‍ 20 മുതല്‍ 28 വരെ ഗോവയില്‍ വെച്ചാണ് ഫെസ്റ്റിവല്‍ നടക്കുന്നത്.
ഈ വിഭാഗത്തില്‍ മത്സരിക്കാന്‍ ഇന്ത്യയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട അഞ്ച് സിനിമകളുടെ കൂട്ടത്തില്‍ ഇടം പിടിച്ച ഒരേയൊരു മലയാള ചിത്രമാണ് എആര്‍എം എന്നതും ശ്രദ്ധേയമാണ്. കേരളാ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മൂന്ന് അവാര്‍ഡുകളാണ് ചിത്രത്തിന് ലഭിച്ചത്.
മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും യുജിഎം മോഷന്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ സക്കറിയ തോമസും ചേര്‍ന്നാണ് നിര്‍മ്മിച്ചത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ നായികമാരായെത്തിയത്. ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, ഹരീഷ് പേരടി, കബീര്‍ സിങ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.