Saturday, March 14, 2026 Last Updated 42 Min 33 Sec ago English Edition
Todays E paper
Ads by Google
Friday 07 Nov 2025 11.21 AM

ഗിന്നസ് പക്രുവിന്റെ പേരില്‍ സമ്മാനപദ്ധതി തട്ടിപ്പ്; മുന്നറിയിപ്പുമായി താരം

guinnes-pakru
photo-www.instagram.com/guinnespakru_official/

തന്റെ പേരും ചിത്രങ്ങളും ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് ആരാധകര്‍ക്ക് മുന്നറിയിപ്പുമായി നടന്‍ ഗിന്നസ് പക്രു. സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്ത് ഒരു ലിങ്ക് ഉപയോഗിച്ച് നടക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പാണെന്നും ആരും ഇതില്‍ വീഴരുതെന്നും നടന്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. തട്ടിപ്പിന്റെ രീതി വിശദീകരിച്ചുകൊണ്ടാണ് ഗിന്നസ് പക്രു ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചത്.

തനിക്ക് ഈ തട്ടിപ്പുമായി യാതൊരു ബന്ധവുമില്ലെന്നും, തന്റെ പേരില്‍ യാതൊരു സമ്മാനപദ്ധതിയോ സാമ്പത്തിക കൈമാറ്റങ്ങളോ സോഷ്യല്‍ മീഡിയ വഴി നടക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പല തരത്തിലുളള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നാട്ടില്‍ നടക്കുന്നുണ്ടെന്നും കഴിവതും ഈ വിവരം ഷെയര്‍ ചെയ്ത് എല്ലാരിലും എത്തിക്കണമെന്നും നടന്‍ ആരാധകരോട് അഭ്യര്‍ഥിച്ചു.

ഒരു പ്രത്യേക കാര്യം അറിയിക്കാനാണ് ഞാന്‍ ഈ വീഡിയോ ചെയ്യുന്നത്. ഈ അടുത്ത കാലത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് പറയാനാണ്. ഒരു ലിങ്ക് ഒക്കെ കൊടുത്തിട്ട് സമ്മാനപ്പെരുമഴ എന്നൊക്കെ പറഞ്ഞാണ് ഈ തട്ടിപ്പ് നടക്കുന്നത്. വെല്‍ക്കം ടു ഗിന്നസ് പക്രു , അഭിനന്ദനങ്ങള്‍ , നിങ്ങളെ ഒരു റാഫിള്‍ വിജയി ആയി തിരഞ്ഞെടുത്തിരിക്കുന്നു എന്നത് നിങ്ങളെ അറിയിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. അത് പ്രഖ്യാപിക്കുന്നതിനു മുന്‍പ് താഴെയുളള നിര്‍ദേശങ്ങള്‍ പാലിക്കുക, ഇവിടെ റജിസ്റ്റര്‍ ചെയ്യുക എന്നൊക്കെ പറഞ്ഞിട്ട് ഒരു ലിങ്ക് കൊടുത്തിട്ടുണ്ട്.

ഇത് എന്താണെന്ന് എനിക്കറിയില്ല ഇത് ആരോ തട്ടിപ്പിന് വേണ്ടി ഉപയോഗിക്കുന്ന ലിങ്ക് ആണ്. എന്റെ പേരും പടവും ഒക്കെ കൊടുത്തിട്ട് ഒരു സൈറ്റ് ഉണ്ടാക്കിയെടുത്തിട്ടുണ്ട്. അത് ഞാന്‍ നിങ്ങളെ കാണിക്കാം. ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ കൊടുക്കുക എന്നൊക്കെ പറഞ്ഞിട്ടുണ്ട്. എന്തായാലും ഇത് കൃത്യമായ ഒരു തട്ടിപ്പാണ്. എനിക്ക് ഇതുമായി ഒരു ബന്ധവും ഇല്ല. എനിക്ക് യാതൊരു വിധത്തിലുളള സമ്മാനപദ്ധതികളോ സോഷ്യല്‍ മീഡിയ വഴിയുളള സാമ്പത്തിക കൈമാറ്റങ്ങളോ ഇല്ല.

ദയവുചെയ്ത് ആരും ഈ തട്ടിപ്പില്‍ വീഴരുത്, കഴിവതും ഇത് ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. പല തരത്തിലുളള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നാട്ടില്‍ നടക്കുന്നുണ്ട്. നമ്മളെ സ്‌നേഹിക്കുന്നവര്‍ ഇത് സത്യമാണെന്നും കരുതും. ഒരു കാരണവശാലും ഈ തട്ടിപ്പില്‍ വീഴരുത് ഗിന്നസ് പക്രു പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW