Saturday, March 21, 2026 Last Updated 45 Min 17 Sec ago English Edition
Todays E paper
Ads by Google
Friday 07 Nov 2025 08.49 AM

അമേരിക്കന്‍ എയര്‍പോര്‍ട്ടുകളില്‍ വിമാനങ്ങള്‍ വെട്ടിച്ചുരുക്കുന്നു ; കുറച്ചത് ആയിരക്കണക്കിന് സര്‍വീസുകള്‍

uploads/news/2025/11/809586/american-airpport.jpg

വാഷിംഗ്ടണ്‍: വിമാനഗതാഗതം കുറയ്ക്കാനുളള ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ ഉത്തരവ് പ്രകാരം അമേരിക്കയില്‍ വിമാനസര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്നു. വെള്ളിയാഴ്ചത്തെ അഞ്ചുറോളം വിമാനങ്ങളും വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് യാത്രക്കാര്‍ ദുരിതത്തില്‍. യാത്രക്കാര്‍ മുന്‍കൂട്ടി യാത്രാ പദ്ധതികള്‍ മാറ്റുകയോ റദ്ദാക്കുകയോ ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. നൂറു കണക്കിന് വിമാനങ്ങളാണ് വ്യാഴാഴ്ച റദ്ദാക്കിയത്.

അറ്റ്‌ലാന്റ, ഡെന്‍വര്‍, ഒര്‍ലാന്‍ഡോ, മയാമി, സാന്‍ഫ്രാന്‍സിസ്‌കോ എന്നിവയുള്‍പ്പെടെയുള്ള ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സര്‍വീസുകളെ വിമാനം റദ്ദാക്കുന്നത് ബാധിച്ചിരിക്കുകയാണ്്. വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള സര്‍വീസുകളെയും ബാധിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ ഷട്ട്ഡൗണാണ് ഈ പ്രതിസന്ധിക്ക് കാരണം. വിമാനത്താവള ജീവനക്കാരുടെ എണ്ണത്തിലുണ്ടായ കുറവ് കാരണം പല വിമാനങ്ങളും പ്രതിസന്ധി നേരിടുകയാണ്. ഇന്ന് സര്‍വീസ് നടത്തേണ്ട അഞ്ഞൂറിലധികം വിമാനങ്ങളാണ് വെട്ടിക്കുറച്ചത്.

ന്യൂയോര്‍ക്ക്, ലോക് ഏഞ്ചല്‍സ്, ഷിക്കാഗോ എന്നിവയുള്‍പ്പെടെ യുഎസിലുടനീളമുള്ള ഏറ്റവും തിരക്കേറിയ 40 വിമാനത്താവളത്തിലെ വിമാനങ്ങള്‍ വെട്ടിക്കുറയ്ക്കാനാണ് ഉത്തരവ്. വിമാന ഷെഡ്യൂളില്‍ 10 ശതമാനം കുറവ് വരുത്താന്‍ വിമാനക്കമ്പനികള്‍ പല ഘട്ടങ്ങളിലായി നടപടി സ്വീകരിക്കുമെന്നാണ് വിവരം. ആഭ്യന്തര വിമാന സര്‍വീസുകളെ മാത്രം ബാധിക്കുന്ന ഈ തീരുമാനം, എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ ക്ഷീണം റിപ്പോര്‍ട്ട് ചെയ്തതിനാലാണ് എടുത്തതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ) മേധാവി പറഞ്ഞു.

യുഎസ് കോണ്‍ഗ്രസ് ഫണ്ടിംഗ് ബജറ്റിന് അംഗീകാരം നല്‍കാത്തതിനാല്‍ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ മുതല്‍ പാര്‍ക്ക് വാര്‍ഡന്മാര്‍ വരെയുള്ള ഏകദേശം 1.4 ദശലക്ഷം ഫെഡറല്‍ തൊഴിലാളികള്‍ ശമ്പളമില്ലാതെ ജോലി ചെയ്യുന്നു - അല്ലെങ്കില്‍ നിര്‍ബന്ധിത അവധിയിലാണ്. സര്‍വീസ് വെട്ടിക്കുറയ്ക്കല്‍ അറ്റ്‌ലാന്റ, ന്യൂയോര്‍ക്ക്, വാഷിംഗ്ടണ്‍ ഡിസി എന്നിവിടങ്ങളിലെ പ്രധാന വിമാനത്താവളങ്ങളെ ബാധിക്കും.

Ads by Google
Friday 07 Nov 2025 08.49 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW