Sunday, March 15, 2026 Last Updated 12 Min 1 Sec ago English Edition
Todays E paper
Ads by Google
Thursday 06 Nov 2025 01.30 PM

' സംഗീതത്തിലെ വിപ്ലവകരമായ മാറ്റങ്ങളെ ഉള്‍ക്കൊളളണം, വേടന് അവാര്‍ഡ് നല്‍കാനുളള തീരുമാനം ഏകകണ്ഠം' ; പ്രതികരിച്ച് ജൂറി അംഗം ഗായത്രി

to, the

റാപ്പര്‍ വേടന്റെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ പ്രതികരിച്ച് ജൂറി അംഗം ഗായത്രി. പഴയ രചനകള്‍ മാത്രമല്ല മികച്ചതെന്നും ജൂറി ഏകകണ്ഠമായാണ് വേടന് അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചതെന്നും ഗായത്രി അശോകന്‍ പറഞ്ഞു. സംഗീതത്തിലെ വിപ്ലവകരമായ മാറ്റങ്ങളെ ഉള്‍ക്കൊളളണമെന്നും ഓരോ സംഗീത ശൈലിക്കും അതിന്റേതായ മഹത്വമുണ്ടെന്നും ഗായത്രി പറഞ്ഞു. വിമര്‍ശനങ്ങളെ കാര്യമാക്കുന്നില്ലെന്നും ഗായത്രി സൂചിപ്പിച്ചു.

ഒരു മാധ്യമത്തിനോടായിരുന്നു ഗായത്രിയുടെ പ്രതികരണം. 2024 സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ മികച്ച ഗാനരചയിതാവായി വേടനെയാണ് തിരഞ്ഞെടുത്തത്. എന്നാല്‍ ഇതിന് പിന്നാലെ നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നത്.ലൈംഗിക ആരോപണങ്ങള്‍ നേരിടുന്നതിനിടെ വേടന് അവാര്‍ഡ് നല്‍കിയതും ചര്‍ച്ചയായിരുന്നു. 2021ല്‍ ഹോം ചിത്രത്തിന്റെ നിര്‍മാതാവിനെതിരേ ആരോപണവും കേസുമുണ്ടായതിനെത്തുടര്‍ന്ന് അഭിനേതാക്കള്‍ക്കും അവാര്‍ഡ് നിഷേധിച്ചിരുന്നുവെന്നും എന്നാല്‍ നിലവില്‍ ബലാത്സംഗ കേസിലും കഞ്ചാവ് കേസിലും ഉള്‍പ്പെട്ടിട്ടും വേടന് അവാര്‍ഡ് നല്‍കിയതില്‍ കടുത്ത അമര്‍ഷമാണ് ഒരു കൂട്ടം ആളുകള്‍ രേഖപ്പെടുത്തിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW