Sunday, March 15, 2026 Last Updated 4 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Nov 2025 01.07 PM

' അവിസ്മരണീയ യാത്ര സമ്മാനിച്ച ഭ്രമയുഗം ടീമിന് നന്ദി, എല്ലാ അവാര്‍ഡ് ജേതാക്കള്‍ക്കും അഭിനന്ദനങ്ങള്‍' ; മമ്മൂട്ടി

state, film

കോഴിക്കോട്: സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ നേടിയ മികച്ച നടനുളള പുരസ്‌കാരം പ്രേക്ഷകര്‍ക്ക് സമര്‍പ്പിച്ച് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. അവിസ്മരണീയ യാത്ര സമ്മാനിച്ചതില്‍ ഭ്രമയുഗം ടീമിന് നന്ദി രേഖപ്പെടുത്തിയ മമ്മൂട്ടി, മറ്റ് അവാര്‍ഡ് ജേതാക്കളെ അഭിനന്ദിക്കുകയും ചെയ്തു.

'' ഷംല ഹംസ, ആസിഫ്, ടൊവിനോ, സൗബിന്‍, സിദ്ധാര്‍ഥ്, ജ്യോതിര്‍മയി, ലിജോ മോള്‍, ദര്‍ശന, ചിദംബരം, മഞ്ഞുമ്മല്‍ ബോയ്‌സ് ടീം, ബൊഗെയ്ന്‍വില്ല, പ്രേമലു അടക്കം മുഴുവന്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍ക്കും ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങള്‍. അവിസ്മരണീയ യാത്ര സമ്മാനിച്ച ഭ്രമയുഗം ടീമിന് നന്ദി. കൊടുമണ്‍ പോറ്റിയെ ഇത്രയധികം സ്‌നേഹത്തോടെ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് ഈ അംഗീകാരം വിനയപൂര്‍വം സമര്‍പ്പിക്കുന്നു''- മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

എട്ടാം തവണയാണ് മമ്മൂട്ടിക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിക്കുന്നത്. ഫെമിനിച്ചി ഫാത്തിമയിലെ പ്രകടനത്തിന് ഷംല ഹംസ മികച്ച നടിക്കുളള പുരസ്‌കാരം സ്വന്തമാക്കി. മഞ്ഞുമ്മല്‍ ബോയ്‌സ് ഒരുക്കിയ ചിദംബരം ആണ് മികച്ച സംവിധായകനും തിരക്കഥാകൃത്തും. സൗബിന്‍ ഷാഹിര്‍, സിദ്ധാര്‍ഥ് ഭാരതന്‍ എന്നിവരാണ് മികച്ച സ്വഭാവ നടനുളള പുരസ്‌കാരം നേടിയത്. ലിജോമോള്‍ ജോസ് ആണ് മികച്ച സ്വഭാവ നടി. ബൊഗെയ്ന്‍ വില്ലയിലെ അഭിനയത്തിന് ജ്യോതിര്‍മയിയും പാരഡൈസിലെ പ്രകടനത്തിന് ദര്‍ശന രാജേന്ദ്രനും മികച്ച നടിക്കുളള പ്രത്യേക പരാമര്‍ശം നേടി. ടൊവീനോ തോമസും ആസിഫ് അലിയും മികച്ച നടനുളള പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW