-->
സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ സ്വന്തം മണ്ഡലമായ തൃത്താലയുടെ പേര് വീണ്ടും ഉയര്‍ന്ന് കേട്ടതിന്റെ സന്തോഷം പങ്കുവെച്ച് മന്ത്രിയും തൃത്താല എം എല്‍ എയുമായ എം ബി രാജേഷ്. മികച്ച നടിയായ ഷംല ഹംസയും കലാസംവിധായകനായി തെരഞ്ഞെടുക്കപ്പെട്ട അജയന്‍ ചാലിശ്ശേരിയും തുത്താലക്കാരാണ്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് തന്റെ സന്തോഷം മന്ത്രി പങ്കുവെച്ചത്.
എം ബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
സംസ്ഥാന ചലച്ചിത്ര അവാർഡിൽ തൃത്താല വീണ്ടും അടയാളപ്പെടുത്തിയതിന്റെ സന്തോഷവും അഭിമാനവും പങ്കുവക്കട്ടെ. മികച്ച കലാസംവിധായകനായി അജയൻ ചാലിശ്ശേരിയും മികച്ച നടിയായി ഷംല ഹംസയും! ബീന ആർ ചന്ദ്രനൊപ്പം മറ്റൊരു മികച്ച നടിയെ കൂടി തൃത്താലക്ക് ലഭിച്ചതിലൂടെ തുടർച്ചയായി രണ്ട് വർഷവും തൃത്താല ഈ അവാർഡ് നേടിയിരിക്കുന്നു എന്ന പ്രത്യേകത കൂടി ഇന്നത്തെ അവാർഡ് പ്രഖ്യാപനത്തിനുണ്ട്.
നിരവധി ചിത്രങ്ങളിലൂടെ നമ്മെ വിസ്മയിപ്പിച്ച അജയൻ ചാലിശ്ശേരി എന്ന പ്രതിഭയിലൂടെ ചാലിശ്ശേരിയും തൃത്താലയും ഒരിക്കൽ കൂടി കേരളത്തിന് മുന്നിൽ തലയുയർത്തി നിൽക്കുന്നു.
അഭിനന്ദനങ്ങൾ ഷംല…
അഭിനന്ദനങ്ങൾ അജയൻ..