Sunday, March 15, 2026 Last Updated 2 Min 16 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Nov 2025 11.31 AM

' രൂപം മാറും, വേഷം മാറും, പ്രായം മാറും ചാത്തന്‍' ; മമ്മൂട്ടിയ്ക്ക് അഭിനന്ദനങ്ങളുമായി രമേഷ് പിഷാരടി

winning, state
photo-www.facebook.com/RameshPisharodyofficial

55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനുളള പുരസ്‌കാരം നേടിയ മമ്മൂട്ടിക്ക് അഭിനന്ദനവുമായി നടന്‍ രമേഷ് പിഷാരടി.

'' രൂപം മാറും.. വേഷം മാറും.. ഭാവം മാറും.. ശബ്ദം മാറും.. പ്രായം മാറും.. ചാത്തന്‍.. സംസ്ഥാന അവാര്‍ഡ് നേടിയ എല്ലാ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഭാവുകങ്ങള്‍'', എന്നാണ് രമേഷ് പിഷാരടി കുറിച്ചത്.

രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടിക്ക് മികച്ച നടനുളള പുരസ്‌കാരം ലഭിച്ചത്. മമ്മൂട്ടിയുടെ ഏഴാമത്തെ സംസ്ഥാന പുരസ്‌കാരമാണിത്.

കൊടുമണ്‍ പോറ്റി, ചാത്തന്‍ എന്നീ രണ്ട് കഥാപാത്രങ്ങളെയാണ് മമ്മൂട്ടി ഭ്രമയുഗത്തില്‍ അവതരിപ്പിച്ചത്. വലിയ സ്വീകാര്യതയായിരുന്നു മമ്മൂട്ടിയുടെ വേഷത്തിന് ലഭിച്ചത്. മികച്ച അഭിപ്രായം നേടിയ സിനിമ ബോക്‌സ് ഓഫീസിലും മികച്ച വിജയം നേടിയിരുന്നു.

അതേസമയം, തൃശൂര്‍ രാമനിലയത്തില്‍ വെച്ച് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര പ്രഖ്യാപനങ്ങള്‍ നടത്തിയത്. മികച്ച നടിയായി ഷംല ഹംസയെയാണ് തെരഞ്ഞെടുത്തത്. ഫെമിനിച്ചി ഫാത്തിമയിലെ അഭിനയമാണ് ഷംലയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. നടന്‍ ടൊവിനോ തോമസിനും ആസിഫ് അലിക്കും പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW