-->
55-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുളള പുരസ്‌കാരം മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയാണ് സ്വന്തമാക്കിയത. ' ഭ്രമയുഗ' ത്തിലെ കൊടുമണ്‍ പോറ്റി എന്ന കഥാപാത്രത്തിലൂടെയാണ് മമ്മൂട്ടി വീണ്ടും മികച്ച നടനുളള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരത്തിന് അര്‍ഹനായത്. ' ഫെമിനിച്ചി ഫാത്തിമ' എന്ന ചിത്രത്തിലൂടെ ഷംല ഹംസ ആണ് മികച്ച നടിയ്ക്കുളള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയത്.
ഇപ്പോഴിതാ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ അഭിനേതാക്കളെ പ്രശംസിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍.
കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായി മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. 'മികച്ച നടനുള്ള പുരസ്‌കാരം നേടിയ എന്റെ ഇച്ചാക്കയ്ക്ക് പ്രത്യേക അഭിനന്ദനങ്ങള്‍. മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ ഷംല ഹംസയ്ക്കും മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയ ചിദംബരത്തിനും അഭിനന്ദനങ്ങള്‍. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ മഞ്ഞുമ്മല്‍ ബോയ്സിന് ഒരു വലിയ കൈയ്യടി. ഈ വര്‍ഷത്തെ മികച്ച പ്രകടനത്തിന് ആസിഫ് അലി, ടോവിനോ തോമസ്, ജ്യോതിര്‍മയി, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെയും അഭിനന്ദിക്കുന്നു,' മോഹന്‍ലാല്‍ കുറിച്ചു.