Sunday, March 15, 2026 Last Updated 38 Min 20 Sec ago English Edition
Todays E paper
Ads by Google
Monday 03 Nov 2025 01.15 PM

' നിശ്ചയദാര്‍ഢ്യത്തിനും ഐക്യത്തിനും എന്ത് നേടാനാകുമെന്ന് നമ്മുടെ വനിതാ ടീം ലോകത്തിന് കാണിച്ചുകൊടുത്തു' ; അഭിനന്ദിച്ച് മോഹന്‍ലാല്‍

uploads/news/2025/11/808913/mohanlal-team-india.gif

ഇന്ത്യയുടെ യശസ് വാനോളം ഉയര്‍ത്തിയ വനിതാ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് നടന്‍ മോഹന്‍ലാല്‍. നിശ്ചയദാര്‍ഢ്യത്തിനും ഐക്യത്തിനും എന്ത് നേടാനാകുമെന്ന് ഇന്ത്യയുടെ വനിതാ ടീം ലോകത്തിനു കാണിച്ചുകൊടുത്തു എന്നാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

'' ചരിത്രം സൃഷ്ടിക്കപ്പെട്ടു, അത് നീല നിറത്തില്‍ വരച്ചിരിക്കുന്നു! നിശ്ചയദാര്‍ഢ്യത്തിനും ഐക്യത്തിനും എന്ത് നേടാനാകുമെന്ന് നമ്മുടെ ഇന്ത്യന്‍
വനിതാ ടീം ലോകത്തിന് കാണിച്ചുകൊടുത്തു. ദശലക്ഷക്കണക്കിന് ആളുകളെ നിങ്ങള്‍ പ്രചോദിപ്പിക്കുകയും ഒരു രാഷ്ട്രം മുഴുവന്‍ അഭിമാനത്താല്‍ ജ്വലിപ്പിക്കുകയും ചെയ്തു'', മോഹന്‍ലാലിന്റെ വാക്കുകള്‍.

നവി മുംബൈയിലെ പെയ്ത മഴയേയും ദക്ഷിണാഫ്രിക്കയുടെ കന്നി കിരീടം എന്ന സ്വപ്നത്തേയും തകർത്താണ് ഇന്ത്യൻ വനിതകൾ ചരിത്ര ജയത്തിലെത്തിയത്. മഴയെ തുടർന്ന് രണ്ട് മണക്കൂറോളം വൈകിയാണ് മത്സരം ആരംഭിച്ചത്. എന്നാൽ ഓവർ വെട്ടിചുരുക്കിയിരുന്നില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് അധികം വൈകാതെ സ്റ്റാർ ബാറ്റർ സ്മൃതി മന്ഥാനയെ നഷ്ടമായി. എന്നാൽ പ്രതികയ്ക്ക് പകരം ടീമിൽ ഇടം നേടിയ ഷഫാലി വർമ ക്ലാസിക് ബാറ്റിങ്ങുമായി ഇന്ത്യൻ ഇന്നിങ്സിന് അടിത്തറയിട്ടു.

87 റൺസ് ആണ് ഷഫാലി അടിച്ചെടുത്തത്. അർധ ശതകം നേടി ദീപ്തിയും ഇന്ത്യയുടെ സ്കോർ 300ന് അടുത്തേക്ക് എത്താൻ സഹായിച്ചു. ചെയ്സ് ചെയ്ത് ദക്ഷിണാഫ്രിക്ക ഇറങ്ങിയപ്പോൾ അഞ്ച് വിക്കറ്റും പിഴുത് ദീപ്തി ഓൾറൗണ്ട് മികവ് പുറത്തെടുത്തു. ഷഫാലി തുടരെ രണ്ട് വിക്കറ്റ് വീഴ്ത്തിയതും കളിയുടെ ഗതി ഇന്ത്യക്ക് അനുകൂലമായി തിരിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW