Saturday, March 21, 2026 Last Updated 28 Min 44 Sec ago English Edition
Todays E paper
Ads by Google
Sunday 02 Nov 2025 06.51 PM

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുളത്തിലേക്ക് ചാടി രാഹുൽ, മീൻ പിടിച്ച് കരയിലേക്ക് ; വീഡിയോ വൈറല്‍

uploads/news/2025/11/808780/5.gif
photo - twitter

പട്‌ന: ബീഹാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കുളത്തില്‍ ചാടി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബെഗുസരായിലെ ഒരു കുളത്തിലാണ് പ്രാദേശിക മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം രാഹുല്‍ ഇറങ്ങിയത്. കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും ഇന്‍ഡ്യാ സഖ്യത്തിലെ കക്ഷിയായ വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയുടെ നേതാവും മുന്‍ മന്ത്രിയുമായ മുകേഷ് സാഹ്നിയും രാഹുലിനൊപ്പമുണ്ടായിരുന്നു.

ബെഗുസരായില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രാഹുല്‍ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. മോദി വോട്ടിന് വേണ്ടി നാടകം കളിക്കുകയാണെന്നും തെരഞ്ഞെടുപ്പിന് ശേഷം വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. മോദിയുടെ യോഗയും നൃത്തവുമെല്ലാം അദാനിക്കും അംബാനിക്കും വേണ്ടിയാണെന്നും ജിഎസ്ടി, നോട്ട് നിരോധനം തുടങ്ങി മോദി സര്‍ക്കാരിന്റെ എല്ലാ പ്രധാന തീരുമാനങ്ങളും ചെറുകിട വ്യവസായങ്ങളെ നശിപ്പിക്കാനും വന്‍കിട വ്യവസായങ്ങള്‍ക്ക് പ്രയോജനം ചെയ്യാനും ലക്ഷ്യമിട്ടുളളതാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

Ads by Google
Sunday 02 Nov 2025 06.51 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW