Sunday, March 15, 2026 Last Updated 3 Min 42 Sec ago English Edition
Todays E paper
Ads by Google
Friday 31 Oct 2025 11.34 AM

കണ്ണെഴുതി പര്‍ദ്ദയിട്ട് ഷറഫുദ്ദീന്‍; മൊഞ്ചത്തിയായി അണിയിച്ചൊരുക്കി അനുപമ

on, the

ഷറഫുദ്ദീന്‍, അനുപമ പരമേശ്വരന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി തിയേറ്ററുകളില്‍ എത്തിയ ചി്രതമാണ് ' ദി പെറ്റ് ഡിറ്റക്ടീവ്'. ചിത്രത്തിന്റെ നിര്‍മാതാവും ഷറുദ്ദീന്‍ തന്നെയാണ്. ചിത്രത്തിന്റെ പ്രൊമോഷനുമായി തിരക്കിലാണ് താരം.

ഇപ്പോഴിതാ, ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുളള ഒരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. പര്‍ദ്ദയിട്ടിരിക്കുന്ന ഷറഫുദ്ദീനെയാണ് വീഡിയോയില്‍ കാണാനാവുക. ഷറഫുദ്ദീന് കണ്ണെഴുതി കൊടുക്കുന്ന അനുപമയേയും വീഡിയോയില്‍ കാണാം. ആര്‍ട്ടും ആര്‍ട്ടിസ്റ്റും എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്.

പ്രനീഷ് വിജയന്‍ സംവിധാനം ചെയ്യുന്ന ' ദി പെറ്റ് ഡിറ്റക്ടീവ്' ഒരു കോമഡി ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ്. പ്രനീഷും ജയ് വിഷ്ണുവും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. ഷറഫുദ്ദീനും അനുപമക്കുമൊപ്പം വിനയ് ഫോര്‍ട്ട്, ജോമോന്‍ ജ്യോതിര്‍, വിജയരാഘവന്‍, വിനായകന്‍, നിഷാന്ത് സാഗര്‍, ശ്യാം മോഹന്‍, അല്‍താഫ് സലിം എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW