-->
നോർത്ത് പറവൂരിലെ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ വിദ്യാരംഭം കുറിച്ച് നടൻ നരേന്റെ മകൻ ഓംകാർ.മകന്റെ വിദ്യാരംഭ ചിത്രങ്ങൾ നരേൻ തന്നെയാണ് പങ്കിട്ടിരിക്കുന്നത്. കുടുംബാംഗങ്ങളെയും ചിത്രത്തിൽ കാണാം.
വിവാഹം കഴിഞ്ഞ് 15 വർഷങ്ങൾക്കു ശേഷം നരേന്റെയും മഞ്ജുവിന്റെയും ജീവിതത്തിലേക്ക് എത്തിയ കുഞ്ഞാണ് ഓംകാർ. പതിനഞ്ചാം വിവാഹ വാർഷിക ദിനത്തിലാണ് ജീവിതത്തിലേക്ക് ഒരു കുഞ്ഞുകൂടി വരുന്ന സന്തോഷവാർത്ത നരേൻ പങ്കിട്ടത്. മഞ്ജു ഹരിദാസ് ആണ് നരേന്റെ ജീവിതപങ്കാളി. 2007 ലായിരുന്നു ഇരുവരുടെയും വിവാഹം. തന്മയ എന്നൊരു മകളുമുണ്ട് മഞ്ജു- നരേൻ ദമ്പതികൾക്ക്.
2002ല്‍ നിഴല്‍ക്കൂത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു നരേന്റെ സിനിമ അരങ്ങേറ്റം. ഫോര്‍ ദ പീപ്പിള്‍, അച്ചുവിന്റെ അമ്മ, ക്ലാസ്‌മേറ്റ്‌സ്, പന്തയക്കോഴി, മിന്നാമിന്നിക്കൂട്ടം, ഭാഗ്യദേവത, റോബിന്‍ഹുഡ്, അയാളും ഞാനും തമ്മില്‍, ത്രീ ഡോട്ട്‌സ്, കവി ഉദ്ദേശിച്ചത്, ഒടിയന്‍ എന്നിവയൊക്കെ നരേന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്. മലയാളത്തിനു പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും സജീവമാണ് നരേൻ. കമൽഹാസൻ ചിത്രം വിക്രത്തിലാണ് ഏറ്റവും ഒടുവിൽ നരേനെ കണ്ടത്.