Saturday, March 21, 2026 Last Updated 41 Min 54 Sec ago English Edition
Todays E paper
Ads by Google
Thursday 30 Oct 2025 06.21 PM

'പെന്‍ഷന്‍കാര്‍ പുതുവെള്ളത്തില്‍ ഊത്തമീനുകള്‍ തുള്ളിച്ചാടിക്കളിക്കുന്നതുപോലെ സന്തോഷത്തില്‍'

v n vasavan

കണ്ണൂര്‍: സമാനതകളില്ലാത്ത വികസന- ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സര്‍ക്കാരാണ് ഒന്നും രണ്ടും പിണറായി സര്‍ക്കാരുകളെന്ന് മന്ത്രി വി എന്‍ വാസവന്‍ . പെന്‍ഷന്‍ വര്‍ധന അടക്കമുള്ള പ്രഖ്യാപനങ്ങളെക്കുറിച്ച് പ്രതിപക്ഷം വിഷമിക്കേണ്ട കാര്യമില്ല. അടുത്ത ഇടതുമുന്നണി സര്‍ക്കാരിന് ഇതു ഭംഗിയായി കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന ലക്ഷ്യബോധത്തിലും നിശ്ചയദാര്‍ഢ്യത്തിലും ഭാവനയിലുമാണ് സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയിട്ടുള്ളതെന്നും മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.

മുമ്പ് നടക്കാതിരുന്ന ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതി നടപ്പാക്കി, മലയോര ഹൈവേയും തീരദേശ ഹൈവേയും തീര്‍ന്നില്ലേ. വയല്‍ക്കിളികള്‍ എവിടെപ്പോയി. കൊച്ചി മെട്രോ മൂന്നു ഘട്ടം കഴിഞ്ഞില്ലേ. കഴിഞ്ഞ സര്‍ക്കാര്‍ ഉപേക്ഷിച്ചു പോയ കൂടംകുളം വൈദ്യുതി പദ്ധതി ഈ സര്‍ക്കാര്‍ നടപ്പാക്കി. 400 മെഗാവാട്ട് വൈദ്യുതി ലഭിച്ചു. അന്ധകാരത്തില്‍ നിന്നും പ്രകാശത്തിലേക്ക് എത്തി. വാട്ടര്‍മെട്രോ, വിഴിഞ്ഞം തുറമുഖം തുടങ്ങിയവ നടപ്പാക്കി.

Ads by Google
Ads by Google
TRENDING NOW