-->
മലയാളികളുടെ മനസ്സില്‍ ഒരു പിടി നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ച് വെള്ളിത്തിരയില്‍ നിന്ന് ഇടവേളയെടുത്ത താരമാണ് മഞ്ജു വാര്യര്‍. എന്നാല്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തിയപ്പോഴും മലയാള സിനിമാപ്രേക്ഷകര്‍ താരത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചു. മടങ്ങി വരവില്‍ മലയാളത്തില്‍ മാത്രമല്ല തമിഴിലും തന്റേതായ കൈയ്യൊപ്പ് പതിപ്പിക്കാന്‍ താരത്തിന് കഴിഞ്ഞു.
സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഫാഷനില്‍ തന്റേതായ ഒരു സ്റ്റൈല്‍ കണ്ടെത്തി പ്രായം റിവേഴ്സ് ഗിയറില്ലെന്ന് തോന്നിപ്പിക്കുന്ന ചിത്രങ്ങളാണ് കൂടുതലും മഞ്ജു അതിലൂടെ പങ്കിടാറുള്ളത്. സ്വതസിദ്ധമായ ചിരിയും യാത്രകളെ സ്നേഹിക്കുന്ന മനസ്സും, ബൈക്ക് റൈഡിംഗ് അടക്കമുള്ള പാഷനുമൊക്കെയായി അഭിനയത്തില്‍ സജീവമാണ് മഞ്ജു.
ഇപ്പോഴിതാ ദുബായ് യാത്രയ്ക്കിടെ പകര്‍ത്തിയ കാഷ്വല്‍ ചിത്രങ്ങളാണ് താരം പങ്കിട്ടിരിക്കുന്നത്. ദുബായ് നഗരത്തിന്റെ എല്ലാ മായക്കാഴ്ചകളും ആസ്വദിക്കുന്ന മഞ്ജുവിനെ ചിത്രങ്ങളില്‍ കാണാം. കാഷ്വല്‍ വെയറില്‍ സ്റ്റൈലിഷ് ചിത്രങ്ങളാണ് മഞ്ജു വാര്യര്‍ പങ്കിട്ടിരിക്കുന്നത്.