-->
ആദ്യ സിനിമയായ ഡയമണ്ട് നെക്ക്ലെസ്സിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് അനുശ്രീ. പിന്നീട് ഇങ്ങോട്ട് ഒരുപിടി മികച്ച കഥാപാത്രങ്ങൾ അനുശ്രീ പ്രേക്ഷകർക്ക് നൽകി. നാടൻ പെൺകുട്ടിയുടെ വേഷമാണെങ്കിലും മോഡേൽ ലുക്കുള്ള കഥാപാത്രമാണെങ്കിലും ഈസിയായി ചെയ്യാൻ കഴിയുന്ന താരമാണെന്ന് ചുരുക്കം ചിത്രങ്ങൾ കൊണ്ടുതന്നെ അനുശ്രീ തെളിയിച്ചു. സിനിമയിൽ മാത്രമല്ല, സോഷ്യൽ മീഡിയയിലും അനുശ്രീ വളരെ സജീവമാണ്. താരം പങ്കിടുന്ന ഓരോ പോസ്റ്റിനും ലക്ഷക്കണക്കിന് ലൈക്കും കമന്റുകളുമാണ് വരാറുള്ളത്.
ഇപ്പോഴിതാ വെക്കേഷൻ മൂഡിലുള്ള ചിത്രങ്ങൾ പങ്കിടുകയാണ് താരം. ഫ്ലോറൽ മിനി ഡ്രസ്സിൽ ക്യൂട്ട് ലുക്കിൽ അവധി ആഘോഷിക്കുന്ന അനുശ്രീയെ ചിത്രങ്ങളിൽ കാണാം. ചിത്രത്തിന്റെ ബാക്ക്ഗ്രൗണ്ടിൽ ഫ്ലൈറ്റുമുണ്ട്. വെക്കേഷൻ, സെൽഫ് ലവ്, ഫ്രണ്ട്‌സ് ഫോറെവർ എന്നീ ഹാഷ് ടാഗുകളും താരം നൽകിയിട്ടുണ്ട്. പതിവ് പോലെ താരത്തിന്റെ പോസ്റ്റിനു ലൈക്കും കമന്റും നിറയുന്നുണ്ട്. കൂടുതൽ പേരും എങ്ങോട്ടാണ് യാത്ര എന്നാണ് കമന്റിൽ ചോദിക്കുന്നത്.