Sunday, March 15, 2026 Last Updated 44 Min 55 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Oct 2025 02.54 PM

അള്‍ട്രാ മോഡേണ്‍ ഡെനീം ഔട്ട്ഫിറ്റില്‍ അഡാര്‍ ലുക്കില്‍ മഞ്ജുപിള്ള; ഒരിക്കലും വിശ്വസിക്കാത്തവർക്കിടയിൽ തിളങ്ങുകയെന്നതാണ് സ്ത്രീയുടെ ശക്തിയെന്ന് കുറിച്ച് താരം

വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ള താരമാണ് മഞ്ജുപിള്ള. ഇ​പ്പോഴിതാ മോഡേണ്‍ ഔട്ട്ഫിറ്റില്‍ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് താരം.
uploads/news/2025/10/808003/Untitled-6.jpg
Manju Pillai (Image Source: Instagram)

തന്റെ വൈവിധ്യമാർന്ന അഭിനയ വൈദഗ്ധ്യത്തിനും കരിസ്മാറ്റിക് സ്‌ക്രീൻ സാന്നിധ്യത്തിനും പേരുകേട്ട ഒരു പ്രശസ്ത മലയാള സിനിമാ നടിയാണ് മഞ്ജു പിള്ള. പതിറ്റാണ്ടുകൾ നീണ്ട ഒരു കരിയറില്‍ സീരിയസ്, കോമഡി, പ്രണയം, ത്രില്ലറുകൾ എന്നിങ്ങനെയുള്ള വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ തന്റെ അഭിനയമികവ് കാഴ്ചവച്ചിട്ടുണ്ട്. ചെറുതാണെങ്കില്‍ കൂടി താരത്തിന്റെ വേഷപ്പകര്‍ച്ച കഥാപാത്രങ്ങള്‍ക്ക് ആഴവും ആധികാരികതയും നൽകാറുണ്ട്.
അഭിനേത്രി എന്നതിനു പുറമേ റിയാലിറ്റി ഷോ ജഡ്ജായും പ്രേക്ഷകഹൃദയം കീഴടക്കിയിട്ടുണ്ട് താരം. മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള സെലിബ്രിറ്റി ജഡ്ജ് കൂടിയാണ് താരം. അഭിനയത്തിനപ്പുറം, ഫാഷന്‍ ഔട്ട്ഫിറ്റുകളില്‍ തന്റേതായ ഒരു വ്യക്തിത്വം കൊണ്ടുവരാന്‍ താരം പലപ്പോഴും ശ്രമിക്കാറുണ്ട്. ആകര്‍ഷകമായ വസ്ത്രധാരണം താരത്തിന്റെ ഓൺ-സ്‌ക്രീൻ ആകർഷണീയത വർദ്ധിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ സോഷ്യല്‍ മീഡിയയില്‍ താരം പങ്കിടുന്ന ചിത്രങ്ങള്‍ എപ്പോഴും ട്രെന്‍ഡിംഗായി മാറാറുമുണ്ട്.
ഇപ്പോഴിതാ ഡെനീം ഔട്ട്ഫിറ്റില്‍ അള്‍ട്രാ മോഡേണ്‍ ലുക്കില്‍ തിളങ്ങുകയാണ് താരം. പാന്റ്സും ഫ്രണ്ട് സ്ലിറ്റ് ടോപ്പും ധരിച്ച് സ്​റ്റൈലിഷ് ലുക്കിലാണ് താരം ചിത്രങ്ങളില്‍ തിളങ്ങുന്നത്. ‘‘ഒരു സ്ത്രീക്ക് ഏറ്റവും ശക്തമായ പ്രവൃത്തി സ്വയം സ്നേഹിക്കുക എന്നതാണ്, അവളായിരിക്കുക, അവൾക്ക് കഴിയുമെന്ന് ഒരിക്കലും വിശ്വസിക്കാത്തവർക്കിടയിൽ തിളങ്ങുക...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് താരം ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. താരത്തിന്റെ ചിത്രങ്ങള്‍ക്ക് പതിവു പോലെ ലൈക്കുകളും കമന്റുകളും നിറയുകയാണ്. ‘പ്രായം റിവേഴ്സ് ഗിയറിലാണോ, ഈ ചേച്ചിക്ക് വയസാവൂല്ലേ. ... കാണാൻ തുടങ്ങിയ നാള് തൊട്ട് ഇങ്ങനിരിക്കുവാ, ആദ്യം കണ്ടപ്പോൾ മോൾ ആണെന്ന് വിചാരിച്ചു...’ എന്നതടക്കമാണ് കമന്റുകള്‍.

Ads by Google
Tuesday 28 Oct 2025 02.54 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW