Saturday, March 14, 2026 Last Updated 35 Min 46 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Oct 2025 12.42 PM

‘‘സത്യം തുറന്നു പറഞ്ഞതു കൊണ്ട് എനിക്ക് പല അവസരങ്ങളും നഷ്ടപ്പെട്ടു; സീരിയല്‍ രംഗത്ത് തിളങ്ങിയിരുന്ന എന്റെ മകനെ അടിവേരോടെ പിഴുതെറിഞ്ഞു...’’ ടിടി ഉഷ

തൊണ്ണൂറുകളില്‍ സിനിമകളില്‍ തിളങ്ങി നിന്നിരുന്ന താരമായിരുന്ന ടിടി ഉഷ ഇപ്പോഴിതാ ചില തുറന്നു പറഞ്ഞതു ​കൊണ്ട് തന്റെ മകനെ അഭിനയരംഗത്ത് നിന്ന് വേരോടെ പിഴുതെറിഞ്ഞെന്ന് പറയുകയാണ് താരം.
TT Usha, TT Usha about her son's acting career
TT Usha about her son (Image Source: Youtube)

ഒരു കാലത്ത് മലയാള സിനിമയിൽ തിളങ്ങിയ താരമാണ് ടി ടി ഉഷ. 90 കളില്‍ നടിയായും സഹനടിയായും മലയാളികള്‍ക്ക് സുപരിചിതയായി മാറിയ താരം പഞ്ചാബി ഹൗസ്, ആലിബാബ ആറരക്കള്ളന്മാർ തുടങ്ങിയ ജനപ്രിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇടയ്ക്ക് അഭിനയത്തിൽ നിന്ന് ഉഷ ഒരു ഇടവേള എടുത്തിരുന്നു. തിരിച്ചുവരവില്‍ താരം കൂടുതലും അഭിനയിച്ചത് സീരിയലുകളിലായിരുന്നു. ബി ഗ്രേഡ് അഭിനേത്രി എന്ന നിലയില്‍ ഒരുപാട് വിമര്‍ശനങ്ങളും നെഗറ്റീവ് കമന്റുകളും ടിടി ഉഷ നേരിട്ടിട്ടുണ്ട്. അതിലൊന്നും തളരാതെ താരം പിന്നീടും അഭിനയമേഖലയില്‍ തിളങ്ങിയിട്ടുണ്ട്.
ഇപ്പോഴിതാ നിക്കെതിരെ ഉയർന്നുവരുന്ന വിമർശനങ്ങളില്‍ പ്രതികരിക്കാൻ പോകാറില്ലെന്ന് പറയുകയാണ് ടിടി ഉഷ. തന്റെ നിലപാടുകളും അഭിപ്രായങ്ങളും തുറന്നു പറയുന്നത് കൊണ്ട് പലരും തന്നെ വെട്ടി മാറ്റിയെന്നും, സംഘടനകളില്‍ ശക്തമായി പ്രതികരിക്കുന്നതുകൊണ്ട് തന്നെയും സീരിയല്‍ നടനായ മകനെയും അഭിനയത്തില്‍ നിന്ന് വെട്ടിമാറ്റുകയായിരുന്നുവെന്നും പറയുകയാണ് താരം.
‘‘ചെറിയപ്രായത്തിലായിരുന്നു എന്റെ വിവാഹം. അധികം വൈകാതെ തന്നെ രണ്ട് മക്കളുമുണ്ടായി. എന്റെ പതിനെട്ടാം വയസിലാണ് ഭർത്താവിന് ഒരു അപകടം സംഭവിച്ച്‌ മരിച്ചത്. പിന്നെ പോരാടിയാണ് ജീവിച്ചത്. ചെന്നൈയിലെ ഒരു ബ്യൂട്ടിപാർലറില്‍ ജോലിക്കെത്തിയതോടെയാണ് ചില മാറ്റങ്ങള്‍ സംഭവിച്ചത്. ബ്യൂട്ടിപാർലറിലെത്തിയ സംവിധായകനാണ് എന്നെ സിനിമയിലേക്ക് കൊണ്ടുപോയത്. അന്ന് അഭിനയത്തില്‍ മത്സരമില്ലായിരുന്നു.
ഭർത്താവ് മരിച്ചതിനുശേഷം വളരെ കഷ്ടപ്പെട്ടാണ് ഞാൻ ജീവിച്ചത്. ഒരാളുപോലും സഹായത്തിനായി വന്നിട്ടില്ല. ഞാൻ പറയുന്ന പല കാര്യങ്ങളും വിവാദമായി മാറി. സൈബർ ആക്രമണങ്ങള്‍ ഒരുപാട് നേരിട്ടിട്ടുണ്ട്. സത്യം തുറന്നുപറഞ്ഞതുകൊണ്ട് പല അവസരങ്ങളും നഷ്ടമായി. എന്റെ മകൻ സീരിയല്‍ രംഗത്ത് നല്ല വേഷങ്ങള്‍ ചെയ്തിരുന്നു. നായകനായും വില്ലനായും അഭിനയിച്ചു. എന്നാല്‍ പ്രത്യേക അവസരത്തില്‍ അവനെ അടിവേരോടെ പിഴുതെറിയുകയായിരുന്നു. അങ്ങനെയാണ് അവൻ അഭിനയം നിർത്തിയത്. അഭിനയത്തില്‍ നിന്ന് അവനെ വെട്ടിമാറ്റി. ഇപ്പോള്‍ അവൻ കുടുംബവുമായി അയർലൻഡില്‍ സന്തോഷത്തോടെ ജീവിക്കുന്നു.
ഇപ്പോള്‍ അമ്മയുടെ തിരഞ്ഞെടുപ്പില്‍ വരെ ഞാൻ തലമൂടിയാണ് പോകുന്നത്. ഇപ്പോഴുളള പെണ്‍കുട്ടികള്‍ ധരിക്കുന്ന വേഷം കാണുന്നതാണല്ലോ. ആ സമയത്താണ് ഞാൻ പണ്ട് അഭിനയിച്ച ചില സീനുകള്‍ വെട്ടിയെടുത്ത് മോശംവിധത്തില്‍ പ്രചരിപ്പിക്കുന്നത്. 90 കളിലെ നടിമാർ അഭിനയിച്ചതുപോലെയാണ് ഞാനും അഭിനയിച്ചിരുന്നത്. ഒരുകാലത്ത് വിദേശതാരങ്ങളുടെ അശ്ലീല വീഡിയോകള്‍ക്കൊപ്പമാണ് ചില നടിമാരുടെ തല ചേർത്ത് സിനിമ പ്രദർശിപ്പിച്ചിട്ടുളളത്. ഇതൊന്നും മനസിലാക്കാൻ കഴിയാത്ത ഒരുകൂട്ടം ആളുകളുണ്ട്. ആ പ്രശ്നത്തിന്റെ ഭാഗമായിരുന്നു ഞാൻ. കഴിഞ്ഞ കുറേ വർഷങ്ങളായി ഒരുകൂട്ടം ആളുകള്‍ എന്നെ ടാർഗറ്റ് ചെയ്യുന്നുണ്ട്. അത് എനിക്ക് മനസിലായിട്ടുണ്ട്...’’ ഉഷ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഉഷ തന്റെ ജീവിതത്തിലെ വെല്ലുവിളികളെക്കുറിച്ച് സംസാരിച്ചത്.

Ads by Google
Tuesday 28 Oct 2025 12.42 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW