Saturday, March 14, 2026 Last Updated 5 Min 30 Sec ago English Edition
Todays E paper
Ads by Google
Monday 27 Oct 2025 08.58 PM

'മുടക്കുന്നവരുടെ കൂടെയല്ല, പദ്ധതി നടപ്പാക്കാനാണ് സർക്കാർ'; സിപിഐയെ 'കൊട്ടി' മുഖ്യമന്ത്രി

chief minister

ആലപ്പുഴ: പിഎം ശ്രീ പദ്ധതിക്കെതിരെ നിൽക്കുന്ന സിപിഐയെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതികൾ നടപ്പാക്കുന്നതിനാണ് സർക്കാർ എന്നും മുടക്കുന്നവരുടെ കൂടെയല്ല എന്നും മുഖ്യമന്ത്രി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും കൂടി പങ്കെടുക്കുന്ന പുന്നപ്ര വയലാർ വാർഷിക ദിനാചരണ വേളയിൽ നടത്തിയ പ്രസം​ഗത്തിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ.

ധീരരായ ഒട്ടേറെ പേരുടെ വേർപാടുകൾ അനുഭവിച്ചു വന്നവരാണ് നമ്മളെന്നും അവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നുവെന്നും പറഞ്ഞാണ് മുഖ്യമന്ത്രി സംസാരിച്ചു തുടങ്ങിയത്. പുന്നപ്ര വയലാർ സമര സേനാനിയായിരുന്ന വിഎസ് വേർപിരിഞ്ഞ അവസരമാണിതെന്നും അദ്ദേഹം അനുസ്മരിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW