Sunday, March 22, 2026 Last Updated 27 Min 46 Sec ago English Edition
Todays E paper
Ads by Google
Monday 27 Oct 2025 03.57 PM

ശബരിമല സ്വർണക്കൊള്ളക്കേസ്: നിര്‍ണായക വെളിപ്പെടുത്തലുമായി ഇടനിലക്കാരൻ കൽ‌പേഷ്

സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് പാക്കറ്റ് വാങ്ങി നൽകിയെന്നാണ് കൽ‌പേഷി​െ​ന്‍റ വെളിപ്പെടുത്തല്‍.
kalpesh, sabarimala

ശബരിമല സ്വര്‍ണക്കൊള്ളയിലെ പ്രധാന ഇടനിലക്കാരന്‍ കൽപേഷിന്‍റെ പ്രതികരണം പുറത്ത്. സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് പാക്കറ്റ് വാങ്ങി നൽകിയെന്നാണ് കൽ‌പേഷി​െ​ന്‍റ വെളിപ്പെടുത്തല്‍. പാക്കറ്റ് ബെല്ലാരിയിൽ ഗോവര്‍ധന് എത്തിച്ചു നൽകിയെന്നും കൽപേഷ് പറഞ്ഞു. ചെന്നൈയിലെ സ്വര്‍ണക്കടയിലെ ജീവനക്കാരനാണ് കൽപേഷ്. എസ് ഐടി ഇതുവരെ തന്നെ ചോദ്യം ചെയ്തിട്ടില്ലെന്നും കൽപേഷ് കൂട്ടിച്ചേര്‍ത്തു.

ഇയാളെക്കുറിച്ചുള്ള വിവരങ്ങളും ചിത്രവും ആദ്യമായിട്ടാണ് പുറത്തുവരുന്നത്. രാജസ്ഥാൻ സ്വദേശിയായ 31 വയസുകാരനാണ് കൽപേഷ്. ചെന്നൈയിലെ ജ്വല്ലറിയിൽ 2012 മുതൽ ഇയാള്‍ ജോലി ചെയ്തുവരികയാണ്. ജെയിൻ എന്നയാളാണ് കൽപേഷ് ജോലി ചെയ്യുന്ന കടയുടെ ഉടമ. ഉടമയുടെ നിര്‍ദേശം അനുസരിച്ച് പല സ്ഥലങ്ങളിൽ നിന്ന് സ്വര്‍ണവും മറ്റ് ഉരുപ്പടികളും എടുത്ത് മറ്റ് സ്ഥലങ്ങളിൽ എത്തിക്കുകയാണ് ഇയാളുടെ ജോലി. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ അറിയില്ലെന്നാണ് കല്‍പേഷിന്‍റെ വെളിപ്പെടുത്തൽ.

അതേ സമയം, ശബരിമല സ്വർണക്കൊള്ളയിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി കേരളത്തിന് പുറത്ത് നടത്തിയ തെളിവെടുപ്പിൽ സ്വർണവും സുപ്രധാന തെളിവും കണ്ടെത്തിയെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

Ads by Google
Monday 27 Oct 2025 03.57 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW