Saturday, March 14, 2026 Last Updated 2 Min 46 Sec ago English Edition
Todays E paper
Ads by Google
Monday 27 Oct 2025 07.37 AM

എം സി റോഡില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു മരണം ; 49 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

uploads/news/2025/10/807770/accident.jpg

കോട്ടയം: കുറവിലങ്ങാട് എം സി റോഡില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു മരണം. വാഹനത്തില്‍ ഉണ്ടായിരുന്ന 49 പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. 45 പേര്‍ മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പുലര്‍ച്ചെ രണ്ട് മണിയോടെ കുറവിലങ്ങാട് കുര്യനാട് വളവിലാണ് അപകടം. രണ്ട് പേരുടെ നില ഗുരുതരമാണ്.

തിരുവനന്തപുരം , കന്യാകുമാരി യാത്ര കഴിഞ്ഞ് മടങ്ങിവരും വഴിയാണ് അപകടം. കണ്ണൂര്‍ ഇരിട്ടി സ്വദേശിനി സിന്ധു(45)ആണ് മരിച്ചത്. ബസ് വളവ് തിരിയുന്നതിനിടെ റോഡില്‍ മറിയുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

കണ്ണൂരിലെ ഇരിട്ടിയില്‍നിന്നും വിനോദയാത്രയ്ക്ക് പോയ വാഹനമാണ് അപകടത്തില്‍പെട്ടത്. രണ്ട് ഡ്രൈവര്‍മാര്‍ അടക്കം 49 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്കെല്ലാം പരിക്കേറ്റു. ഇതില്‍ 18 പേരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW