-->
കാഞ്ഞിരപ്പള്ളി കപ്പാട് അച്ഛനേയും മകനേയും വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കപ്പാട് സ്വദേശികളായ തങ്കച്ചൻ മകൻ അഖിൽ എന്നിവരാണ് മരിച്ചത്. വീട്ടിലെ രണ്ട് മുറികളിലായാണ് രണ്ട് പേരുടെയും മൃതദേഹം കണ്ടെത്തിയത്.
ഇരുവരും മാത്രമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. ഇന്ന് ഉച്ചയോടുകൂടി അയൽവാസികളാണ് സംഭവം ആദ്യം അറിഞ്ഞത്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ നിലവില്‍ അസ്വഭാവികമായി ഒന്നുമില്ലെന്നാണ് പോലീസിെന്റ പ്രാഥമിക നിഗമനം.