-->
മിസ് വേള്‍ഡ് കിരീടം ചൂടിയ ശേഷം ബോളിവുഡില്‍ ശക്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് പ്രേക്ഷകഹൃദയം കീഴടക്കിയ അഭിനേത്രിയാണ് പ്രിയങ്ക ചോപ്ര ജൊനാസ്. പിന്നീട് ഹോളിവുഡിലും തിളങ്ങിയ താരം അമേരിക്കന്‍ പോപ്പ് ഗായകന്‍ നിക്ക് ജൊനാസിനെ പ്രണയിക്കുകയും ജീവിതപങ്കാളിയാക്കുകയും ചെയ്തു. ഇവര്‍ക്ക് മാള്‍ട്ടി മേരി ചോപ്ര എന്നൊരു മകളുമുണ്ട്.
ആഗോളതലത്തില്‍ ആരാധകരുള്ള താരം അമേരിക്കയിലാണ് സ്ഥിരതമാസമെങ്കിലും നാട്ടിലെ എല്ലാ ആഘോഷങ്ങളും പ്രിയങ്ക കുടുംബത്തിനൊപ്പം സെലിബ്രേറ്റ് ചെയ്യാറുണ്ട്. പരമ്പരാഗത രീതിയില്‍ എല്ലാ ചടങ്ങുകളിലും പ്രിയങ്കയ്ക്കൊപ്പം നിക്കും കൂടാറുണ്ട്.
ഇപ്പോഴിതാ കുടുംബത്തിനൊപ്പമുള്ള ദീപാവലി ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കിടുകയാണ് പ്രിയങ്ക ചോപ്ര ജൊനാസ്. ‘‘ഇതിൽ നിന്ന് അല്പം, അങ്ങനെ പലതും...ഈ ദീപാവലി ഹൃദയവും സ്നേഹവും നിറഞ്ഞതായിരുന്നു. ഈ ഉത്സവത്തിന്റെ ഭംഗി ഇതുവരെ കണ്ടെത്താത്ത ആളുകളുമായി ഈ ഉത്സവം പങ്കിടുക എന്നതായിരുന്നു ഈ വർഷത്തെ ഹൈലൈറ്റ്. പ്രത്യേകിച്ച് മാൾട്ടിയുടെ സുഹൃത്തുക്കൾ....എല്ലാവർക്കും ദീപാവലി ആശംസകൾ. ഈ പുതുവത്സരം നിങ്ങൾക്ക് സ്നേഹവും സന്തോഷവും സമൃദ്ധിയും സന്തോഷവും നൽകട്ടെ....’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് പ്രിയങ്ക ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. റെഡ് ട്രഡീഷണല്‍ ഹോട്ട് ഔട്ട്ഫിറ്റിലുള്ള പ്രിയങ്കയെ ചേര്‍ത്തു പിടിച്ചിരിക്കുന്ന കുര്‍ത്തയണിഞ്ഞ നിക്കിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാകുന്നുണ്ട്. ചിത്രങ്ങളില്‍ കുടുംബം ഒന്നിച്ച് ദീപാവലി ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതും പൂജയും മറ്റും ചെയ്യുന്നതും കുട്ടികള്‍ കളിക്കുന്നതും ആശംസകള്‍ പങ്കിടുന്നതുമൊക്കെ കാണാം.