-->
നടി ശാലു മേനോന്റെ കാന്താര ഫോട്ടോഷൂട്ടിനെ പരിഹസിച്ചയാള്‍ക്ക് ചുട്ട മറുപടി നല്‍കി. താരം. കഴിഞ്ഞ ദിവസമാണ് കാന്താരയിലെ നായികയുടെ വേഷമണിഞ്ഞ് ശാലു ചിത്രങ്ങള്‍ പങ്കുവെച്ചത്. ഫോട്ടോയ്ക്ക് താഴെ ‘ഇത് കാന്താര അല്ല പഴുതാര ആണ്’ എന്ന് ഒരാള്‍ കമന്റ് ചെയ്തു. ‘അത് നിന്റെ വീട്ടിലുളളവര്‍ ’എന്നാണ് ശാലു മറുപടി നല്‍കിയത്. താരത്തിന്റെ മറുപടി കലക്കി എന്നാണ് ആരാധകര്‍ പറയുന്നത്.
കാന്താരയിലെ നായിക കഥാപാരതം കനകവതിയുടെ ലുക്ക് പുനരവതരിപ്പിച്ചുകൊണ്ടായിരുന്നു ശാലുവിന്റെ ഫോട്ടോഷൂട്ട്. രാജകീയ പ്രൗഡിയിലുളള വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ചാണ് ശാലു ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. കാന്താരയിലെ കൊട്ടാരത്തിന് സമാനമായ പശ്ചാത്തലത്തിലാണ് ചിത്രങ്ങളെടുത്തിരിക്കുന്നത്. ‘കാന്താര തരംഗം, ചെറിയ ശ്രമമാണ് ക്ഷമിക്കണം’ എന്ന അടിക്കുറിപ്പോടെയായിരുന്നു താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.