-->
ബാലതാരമായി സിനിമയിലെത്തി മലയാളികളുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് മീനാക്ഷി അനൂപ്. സമൂഹമാധ്യമങ്ങളിലും ഏറെ സജീവമാണ് താരം. മീനാക്ഷി സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളുടെ അടിക്കുറിപ്പുകളും പലപ്പോഴും ശ്രദ്ധ കവരാറുണ്ട്.
മീനാക്ഷിയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 'യത്തീസ്റ്റ് ആണോന്ന് ചോദ്യമെങ്കില്‍ 'റാഷണലാണ് ' എന്നുത്തരം. പക്ഷെ യഥാര്‍ത്ഥ യത്തീസ്റ്റ് ( നിരീശ്വരവാദി) ആരാണ്. തീര്‍ച്ചയായും ദൈവത്തോട് കൂടുതല്‍ അടുത്ത് നില്ക്കുന്നുവെന്ന് നമ്മള്‍ കരുതുന്ന വിശ്വാസികളില്‍ ചിലര്‍ തന്നെ, അവര്‍ ദൈവ മുതല്‍ മോഷ്ടിക്കുമ്പോള്‍ ... അല്ലെങ്കില്‍ ദൈവത്തിന്റെ ആളുകളായി നിന്ന് കുട്ടികളുള്‍പ്പെടെയുള്ളവരെ ഉപദ്രവിക്കുമ്പോള്‍ ... ഒക്കെയും കൃത്യമായും അവര്‍ക്കറിയാം അവരെയോ... അവരുടെ ബന്ധുക്കളെയോ ഒരു ദൈവവും ശിക്ഷിക്കാന്‍ പോവുന്നില്ല അഥവാ അങ്ങനെയൊന്നില്ല എന്നു തന്നെ. ചുരുക്കിപ്പറഞ്ഞാല്‍ .. വിശ്വാസികള്‍ എന്നു നമ്മള്‍ കരുതുന്നവരില്‍ ചിലര്‍ തന്നെയത്രേ 'നിരീശ്വരവാദികള്‍'... പൊതുവെ യത്തീസ്റ്റുകള്‍ എന്നു പറഞ്ഞു നടക്കുന്നവര്‍ വല്യ ശല്യമുണ്ടാക്കിയതായി അറിവുമില്ല... തന്നെ. ശാസ്ത്ര ബോധം ... ജീവിതത്തിന്റെ ക്വാളിറ്റി മെച്ചപ്പെടുത്താനും ... ചുറ്റുപാടുകളെ ശരിയായി മനസ്സിലാക്കാനും എന്നെ ഏറെ സഹായിക്കുന്നു... അത് പക്ഷെ എനിക്ക് ചുറ്റുമുള്ള മറ്റുള്ളവര്‍ക്ക് ഒരു തരത്തിലും ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാനും ശ്രദ്ധിക്കാറുണ്ട്.... മതബോധങ്ങള്‍ക്കോ ദൈവബോധങ്ങള്‍ക്കോ തുടങ്ങി ഒന്നിനും,' എന്നാണ് മീനാക്ഷി കുറിച്ചത്.
മീനാക്ഷിയുടെ പക്വമായ ചിന്തകളെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയയും. 'കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവരില്‍ ഈ പ്രായത്തില്‍ ഇങ്ങനെ ഇത്രയും നല്ല നിലപാടോടുകൂടി നില്‍ക്കുന്ന ഒരാള്‍ വേറെയില്ല,' പോസ്റ്റിനു താഴെ പ്രത്യക്ഷപ്പെട്ട ഒരു കമന്റിങ്ങനെ.