-->
തൃശൂര്‍: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ വിമര്‍ശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. പോപ്പുലര്‍ഫ്രണ്ടിനു മുന്നില്‍ മുട്ടുമടക്കുകയാണ് കേരളത്തിലെ വിദ്യാഭ്യാസമന്ത്രിയും കോണ്‍ഗ്രസുമെന്നാണ് വിമര്‍ശനം. വിഷയത്തില്‍ ഹൈബി ഈഡന്‍ സഭയ്ക്കുവേണ്ടി എന്തെങ്കിലും പറയുമെന്നാണ് കരുതിയതെന്നും എത്ര ലജ്ജാകരമാണ് നിലപാടെന്നും സുരേന്ദ്രന്‍ തൃശൂരില്‍ പറഞ്ഞു.
ഹിജാബ് വിവാദത്തിനു പിന്നില്‍ ഇസ്ലാമിക തീവ്രവാദികളാണ്. വിവാദം നിഷ്‌കളങ്കമല്ല. ക്രിസ്ത്യന്‍മാനേജ്മെന്റ് സ്‌കൂളുകളില്‍ പോയി നിസ്‌കാരത്തിന് സ്ഥലം വേണമെന്ന് ആവശ്യപ്പെടുക അവിടെ ഹിജാബ് ധരിക്കാന്‍ അനുവാദം വേണം എന്നൊക്കെ പറയുന്നതിനു പിന്നില്‍ വളരെ ബോധപൂര്‍വ്വമായ തന്ത്രമുണ്ട്.