-->
താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെ പിന്തുണയ്ക്കുന്നുവെന്ന് കാണിക്കുന്ന വീഡിയോ പ്രചരിച്ച സംഭവത്തില്‍ പ്രതികരണവുമായി നടന്‍ മനോജ് ബാജ്‌പേയി. ഈ വീഡിയോ വ്യാജമാണെന്ന് അദ്ദേഹം പ്രതികരിച്ചു. പ്രൈം വീഡിയോയ്ക്ക് വേണ്ടി താരം ചിത്രീകരിച്ച ഒരു പഴയ പരസ്യത്തിന്റെ എഡിറ്റ് ചെയ്ത രൂപമാണ് ഈ ക്ലിപ്പ്. തെറ്റിദ്ധാരണാജനകമായ വീഡിയോ പ്രചരിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച നടന്‍ അതില്‍ വഞ്ചിതരാകരുതെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
ബിഹാര്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് മനോജ് ബാജ്‌പേയിയുടെ വ്യാജ വീഡിയോ പ്രചരിച്ചത്. പഴയ ഒരു പരസ്യത്തിലെ ദൃശ്യങ്ങളും ശബ്ദവും ഉപയോഗിച്ച് ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിക്ക് ബാജ്‌പേയിയുടെ പിന്തുണയുണ്ടെന്നാണ് വീഡിയോ വ്യക്തമാക്കുന്നത്. ഈ വീഡിയോ കാഴ്ചക്കാര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കിയ സാഹചര്യത്തിലാണ് തന്റെ രാഷ്ട്രീയ ബന്ധങ്ങള്‍ നിഷേധിച്ചുകൊണ്ട് പൊതുപ്രസ്താവന നടത്താന്‍ മനോജ് ബാജ്‌പേയിയെ പ്രേരിപ്പച്ചത്.
‘എനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമോ കൂറോ ഇല്ലെന്ന് പരസ്യമായി പ്രസ്താവിക്കാന്‍ ആഗ്രഹിക്കുന്നു. ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ , ഞാന്‍ പ്രൈം വീഡിയോയ്ക്കുവേണ്ടി ചെയ്ത ഒരു പരസ്യത്തിന്റെ എഡിറ്റ് ചെയ്ത വ്യാജ പതിപ്പാണത്. ഇത് പങ്കുവെക്കുന്ന എല്ലാവരോടും ഇത്തരം വളച്ചൊടിച്ച ഉളളടക്കം പ്രചരിപ്പിക്കുന്നത് നിര്‍ത്താന്‍ ഞാന്‍ ആത്മാര്‍ഥമായി അഭ്യര്‍ത്ഥിക്കുന്നു. കൂടാതെ ഇത്തരം തെറ്റിദ്ധാരണാജനകമായ ഉളളടക്കത്തെ പ്രോത്സാഹിപ്പിക്കരുതെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു’ അദ്ദേഹം എക്‌സില്‍ കുറിച്ചു.
I would like to publicly state that I have no association or allegiance with any political party. The video being circulated is a fake, patched-up edit of an ad I did for @PrimeVideoIN. I sincerely appeal to everyone sharing it to stop spreading such distorted content and urge… https://t.co/teeCJLhgvI— manoj bajpayee (@BajpayeeManoj) October 16, 2025